ad
Deshabhimani

10 വർഷത്തിനുശേഷം ആദ്യമായാണ്‌ വിലക്കയറ്റത്തിൽ വലയുന്ന ഓണക്കാലം എത്തുന്നത്

ഓണം പൊള്ളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 18, 2026, 02:00 AM | 2 min read

പാലക്കാട്‌ "

കാണം വിറ്റും ഓണം ഉണ്ണണം' ഓണത്തോട്‌ അടുക്കുമ്പോൾ പഴമൊഴിയും പുതിയതാകുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ്‌ വേഗത്തിൽ ഉയരുമ്പോൾ ആഘോഷക്കാലം പ്രതിസന്ധിക്കാലമാണ്‌ സാധാരണക്കാർക്ക്‌. അരിയും പച്ചക്കറിയും ഉൾപ്പെടെ ആവശ്യമുള്ളതിനെല്ലാം വിലകയറി. വെളിച്ചെണ്ണ വില ദിനംപ്രതി തിളയ്‌ക്കുന്നു. 35ൽനിന്ന്‌ 40ന്‌ മുകളിലേക്ക്‌ ഉയർന്ന സവാളയും മുളകുമെല്ലാം ഇത്തവണ കണ്ണെരിയിക്കുന്നു. പാചകവാതക വില നിലംതൊടാതെ കുതിക്കുന്നതിന്‌ ഇടയിലാണ്‌ സംസ്ഥാനത്ത്‌ ഇരുട്ടടിയാകുന്ന വിലക്കയറ്റം. വിഷുക്കാലത്ത്‌ പാചകവാതക ക്ഷാമം രൂക്ഷമായിരുന്നു. വീടുകളിലും ഹോട്ടലുകളിലും കാറ്ററിങ്‌ യൂണിറ്റുകളിലുമെല്ലാം പ്രതിസന്ധി കാര്യമായി ബാധിച്ചു. പച്ചക്കറി വില ഉയരാത്തതാണ്‌ ഏക ആശ്വാസമെന്നായിരുന്നു മറുപടി. ഇത്തവണ പ്രതീക്ഷകളെല്ലാം അവസാനിക്കുമ്പോൾ ഓണസദ്യയും ചുട്ടുപൊള്ളുമെന്ന്‌ സാരം. 10 വർഷത്തിനുശേഷം ആദ്യമായാണ്‌ വിലക്കയറ്റത്തിൽ വലയുന്ന ഓണക്കാലം എത്തുന്നത്‌. കഴിഞ്ഞവർഷം ഇതേ സമയം സപ്ലൈകോ, കൺസ്യൂമർഫെഡ്‌ വഴി വിലക്കയറ്റം തടയാൻ സർക്കാർ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്ക പരിഹരിക്കാനുള്ള ഇടപെടലുകളൊന്നും ഇതുവരെ യുഡിഎഫ്‌ സർക്കാർ എറ്റെടുത്തിട്ടില്ല.​


ഇത്‌ ഇരുട്ടടി

വില വർധന സാധരണക്കാർക്ക്‌ ഇരുട്ടടിയാണ്‌. മിക്ക സാധനങ്ങൾക്കും അഞ്ച് രൂപയെങ്കിലും വർധിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ സബ്സിഡി നിരക്കിൽ ഓണ സമയത്ത് സാധനങ്ങൾ ജനങ്ങൾക്ക് എത്തിച്ചിരുന്നു. ഓണത്തിന് 10 ദിവസം മുമ്പുതന്നെ വിലക്കയറ്റം രൂക്ഷമാകുന്നത് ആശങ്കയുണ്ടാക്കുന്നു. ​

ബി ബിജിത പള്ളത്തേരി


സർക്കാർ ഇടപെടണം

കൈയിൽ കിട്ടുന്ന വരുമാനത്തിന് വലിയ മാറ്റമില്ലെങ്കിലും വീട്ടുചെലവ് ദിനംപ്രതി കൂടുകയാണ്. ഓണം സന്തോഷത്തോടെ ആഘോഷിക്കേണ്ട സമയത്ത് വിലക്കയറ്റം കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.

കെ രാമചന്ദ്രൻ ചെർപ്പുളശേരി


തകരുന്നു കുടുംബ ബജറ്റ്‌

കുടുംബ ബജറ്റിനെയാകെ തകർക്കുന്ന തരത്തിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. ഓണക്കാലം കഴിഞ്ഞാലും സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്ന്‌ പ്രതീക്ഷയില്ല. ഉത്തരവാദിത്വപ്പെട്ടവർ ഇടപെടാത്തിടത്തോളം കാലം ദുരിതം തുടരും. "വിസ്‌മയം എന്ന്‌ പറഞ്ഞപ്പോൾ ഇതായിരിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല'

എ കുമാരി

യാക്കര​​



അന്നം മുട്ടിച്ചു

അരി, പഞ്ചസാര , പച്ചക്കറി എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർധിച്ചു. ജനങ്ങളുടെ കൈപൊള്ളുന്ന ഓണക്കാലമാണ്‌ ഇത്തവണ. ഓണ സദ്യയിലും ഇളവ്‌ വരുത്തേണ്ടിവരും. കെ ഷിജ ആര്യമ്പള്ളം



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home