ഒലവക്കോട് കവർച്ച
പിടിയിലായത് കുഴൽപ്പണം തട്ടുന്ന സംഘം

പാലക്കാട്
ഒലവക്കോട്ടിൽ നാളികേര വ്യാപാരികളെ ഭീഷണിപ്പെടുത്തി കാറും പണവും ഐഫോണുകളും കവർന്ന കേസിൽ ഞായറാഴ്ച പിടിയിലായവർ അന്തർസംസ്ഥാന കുഴൽപ്പണ കവർച്ചാ സംഘത്തിലെ അംഗങ്ങൾ. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് രണ്ടുകോടി രൂപയുടെ കുഴൽപ്പണം ലക്ഷ്യമിട്ടാണ് കവർച്ച നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. എന്നാൽ തട്ടിയെടുത്ത വാഹനം പൊളിച്ചുപരിശോധിച്ചിട്ടും ഉദ്ദേശിച്ച തുക കിട്ടിയില്ല. പിടിയിലായ തൃശൂർ സ്വദേശികളായ ഡാനി (26), വിഷ്ണു (28), അർജുൻ (27), പ്രേംജിത് (26), സുജി (25) എന്നിവരെല്ലാം മുമ്പ് കുഴൽപ്പണക്കവർച്ച, സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കേരളത്തിൽ കുഴൽപ്പണം തട്ടാൻ നേതൃത്വം നൽകുന്ന രണ്ട് പ്രധാനികളും വിവരങ്ങൾ നൽകുന്നയാളുമാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരന്മാരെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.










0 comments