ad
Deshabhimani

പശ്ചിമബംഗാളില്‍ വോട്ടുകവര്‍ച്ച:, വോട്ടർമാർ ചോദിക്കുന്നു 
‘ഞങ്ങളുടെ വോട്ട്‌ എവിടെ’

WEST BENGAL ELECTION
വെബ് ഡെസ്ക്

Published on Jun 12, 2026, 04:46 AM | 1 min read

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് മെഷീൻ ക്രമക്കേട്‌ ആരോപണങ്ങൾക്കുപിന്നാലെ ചർച്ചയായി, 316 വോട്ടിന്‌ ബിജെപി ജയിച്ച രാജർഹട്ട്‌ ന്യൂ ട‍ൗൺ മണ്ഡലത്തിലെ വോട്ട്‌ കണക്കുകൾ. ഒരേ പ്രദേശത്തെ അടുത്തടുത്ത ബൂത്തുകളിൽ തീർത്തും വചിത്രമായ കണക്കുകൾ വന്നതോടെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച്‌ ചോദ്യങ്ങളുയർത്തുകയാണ്‌ പ്രദേശവാസികൾ. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുള്ള 165ാം ബൂത്തിൽ 32 വോട്ട്‌ മാത്രം ലഭിച്ച ബിജെപി സ്ഥാനാർഥി തൊട്ടടുത്ത 164–ാം ബൂത്തിൽ പോൾചെയ്‌ത 656 വോട്ടിൽ 637 വോട്ടും നേടിയതാണ്‌ സംശയമുയർത്തുന്നത്‌. സിപിഐ എം സ്ഥാനാർഥിക്ക്‌ 165–ാം ബൂത്തിൽ 299 വോട്ട്‌ കിട്ടിയപ്പോൾ 164–ാം ബൂത്തില്‍ ലഭിച്ചത്‌ ഒരു വോട്ടുമാത്രം.

തൃണമൂൽ സ്ഥാനാർഥിക്കിത്‌ യഥാക്രമം 290ഉം അഞ്ചുമാണ്‌. ഒരേ പ്രദേശത്ത്‌, ഏറെക്കുറെ ഒരേ കുടുംബത്തിലുള്ളവർ വോട്ടർമാരായ ബൂത്തുകളിലാണ് ഈ വ്യത്യാസമെന്ന് ‘ആൾട്ട്‌ ന്യൂസ്‌’ റിപ്പോർട്ട്‌ ചെയ്‌തു. സിപിഐ എമ്മും തൃണമൂലും തമ്മിലായിരുന്നു മത്സരമെന്നും 164–ാം ബൂത്തിൽ ബിജെപി 97 ശതമാനം വോട്ട്‌ നേടാനുള്ള സാഹചര്യമില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. നേരത്തെ ഒറ്റ ബൂത്തായിരുന്നു ഇവ രണ്ടും. തങ്ങൾ ചെയ്‌ത വോട്ടുകൾ എവിടെയെന്നാണ്‌ ഇവരുടെ ചോദ്യം. മറ്റ്‌ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ മെയ്‌ നാലിന്‌ കഴിഞ്ഞപ്പോൾ അടുത്തദിവസമാണ്‌ ഇ‍വിടെ ഫലം പ്രഖ്യാപിച്ചത്‌. 10 ഓക്‌സിലറി ബൂത്തുകളടക്കം ​330 വോട്ടെടുപ്പ്‌ കേന്ദ് 17 റ‍ൗണ്ട്‌ വോട്ടെണ്ണൽ നടക്കേണ്ടിടത്ത്‌ 18 റ‍ൗണ്ട്‌ വോട്ടെണ്ണിയത്‌ ചോദ്യങ്ങളുയർത്തിയിരുന്നു. പോളിങ് രണ്ട്‌ മണിക്കൂറോളം തടസ്സപ്പെട്ട 164ാം ബൂത്തിൽ പോൾചെയ്‌തതിനേക്കാൾ 52 വോട്ടുകൾ അധികം മെഷീനിൽ രേഖപ്പെടുത്തിയിരുന്നതും വാർത്തയായിരുന്നു. മെയ്‌ നാലിന്‌ രാത്രി 11 വരെ 316 വോട്ടിന്‌ മുന്നിൽനിന്നത്‌ തൃണമൂൽ സ്ഥാനാർഥിയായിരുന്നു. 18–ാം റ‍ൗണ്ട്‌ വോട്ടെണ്ണലും കഴിഞ്ഞ്‌ മെയ്‌ അഞ്ചിന്‌ വന്ന ഫലം പ്രഖ്യാപിച്ചപ്പോൾ 316 വോട്ടിന്‌ ബിജെപി ജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home