print edition പകച്ചുനിന്നില്ല; പ്രതിരോധം തീർത്തു

സ്വന്തം ലേഖിക
Published on Jun 12, 2026, 05:51 AM | 1 min read
തിരുവനന്തപുരം: ആരോഗ്യസംവിധാനങ്ങളുടെ ഏകോപനത്തിലൂടെയാണ് നിപാ മരണസംഖ്യ കുറയ്‌ക്കാനുംസംസ്ഥാനത്ത് കടുത്ത പകർച്ചവ്യാധികൾ പടരുന്നത് ആശങ്ക ഉയർത്തവെ കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് തീർത്ത ഫലപ്രദമായ പ്രതിരോധ മാതൃകകൾ ചർച്ചയാകുന്നു. രോഗവ്യാപനം തടയാനും കഴിഞ്ഞത്. ആഗോളതലത്തിലടക്കം ‘കേരള മോഡലിന് ’ അംഗീകാരവും ലഭിച്ചു.
2018 മേയിൽ കോഴിക്കോടാണ് കേരളത്തിൽ ആദ്യ നിപാ കേസ് റിപ്പോർട്ട് ചെയ്‌തത്.
അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്‌ധ സംഘത്തെ ഏർപ്പെടുത്തി. പിപിഇ കിറ്റ്, മാസ്‌ക്, സന്പർക്കവിലക്ക് എന്നിവ മലയാളി ശീലിച്ചതും നിപാ റിപ്പോർട്ട് ചെയ്തതോടെയാണ്. പിന്നീട് വന്ന കോവിഡ് ഉൾപ്പെടെയുള്ള വ്യാധികളെ പിടിച്ചുകെട്ടാൻ ഇൗ മാതൃക സഹായമായി.
അന്താരാഷ്‌ട്ര മാധ്യമങ്ങൾ അടക്കം കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തന മികവ് വാർത്തയാക്കി. നിപാ പ്രതിരോധത്തിനിടെ കോഴിക്കോട് സ്വദേശി സിസ്റ്റർ ലിനിയുടെ ജീവൻ നഷ്‌ടമായത് തീരാവേദനയായി. 2019ലും 2024ലും നിപാ ബാധിതർ രോഗമുക്‌തി നേടി. 2020ലും 2022ലും വീണ്ടും റിപ്പോർട്ട് ചെയ്തപ്പോൾ ഫലപ്രദമായി പ്രതിരോധിച്ചു.
അന്നും വ്യാജപ്രചാരണത്തിലൂടെ ആരോഗ്യമേഖലയെയും സർക്കാരിനെയും താറടിക്കാൻ നീക്കം നടന്നിരുന്നു. തിരുവനന്തപുരം തോന്നയ്‌ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ നിപാപകച്ചുനിന്നില്ല;
പ്രതിരോധം തീർത്തു
പരിശോധിക്കാനാകില്ല എന്നായിരുന്നു ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സ്ഥിരീകരണം മാത്രമേ ഒൗദ്യോഗികമായി പരിഗണിച്ചിരുന്നുള്ളൂവെന്നും ഐസിഎംആറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമുള്ള വസ്‌തുത വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും മറച്ചുവച്ചു.










0 comments