ad
Deshabhimani

കാർ മരത്തിലിടിച്ച് അപക‌ടം: കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

accident

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 12, 2026, 06:53 AM | 1 min read

റാഞ്ചി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറിയുണ്ടായ അപകടത്തിൽ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. ലോഹർദാഗ ജില്ലക്കാരായ ഗുലാം മുസ്തഫ (58), ഭാര്യ ഗുൽഷൻ ആര (48) റാഞ്ചിയിലെ ദൊരണ്ട സ്വദേശി മിഹ്സിൻ ഹാഷ്മിയുടെ മകൾ അനബ്യ പർവീൺ (3), സിംഡേഗയിലെ കൊലെബിര സ്വദേശി അർഷി ഹാഷ്മിയുടെ മകൾ ആയ്ര നാസ് (18 മാസം), മുഹമ്മദ് അർഷ ഹാഷ്മി (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് ​ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.


റാഞ്ചിയിൽ നിന്ന് സിംഡേഗയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൊലെബിര മേഖലയിലെ അഗർമയിൽ വൈകുന്നേരത്തോടെയാണ് ദാരുണ അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ‌പരിക്കേറ്റ നാല് പേരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home