ad
Deshabhimani

print edition കാനഡ, കൊറിയ 
ഇന്ന്‌ കളത്തിൽ, 
അമേരിക്ക നാളെ

football
വെബ് ഡെസ്ക്

Published on Jun 12, 2026, 04:53 AM | 1 min read

ലോസ്‌ ഏഞ്ചൽസ്‌ : ലോകകപ്പ്‌ ഫുട്‌ബോളിൽ ഏഷ്യൻലോകകപ്പ്‌ ഫുട്‌ബോളിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ ഇന്ന്‌ കളത്തിൽ. ഇരുപത്‌ വർഷത്തെഇടവേളയ്‌ക്ക്‌ ശേഷം ലോകകപ്പിനെത്തുന്ന ചെക്ക്‌ റിപ്പബ്ലിക്കിനെയാണ്‌ നേരിടുന്നത്‌. ഗ്രൂപ്പ്‌ ‘എ’യിലെ പോരാട്ടം ഇന്ത്യൻ സമയം ഇന്ന്‌ രാവിലെ 7.30ന്. കരുത്തരായ ദക്ഷിണ കൊറിയ ഇന്ന്‌ കളത്തിൽ. ഇരുപത്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ലോകകപ്പിനെത്തുന്ന ചെക്ക്‌ റിപ്പബ്ലിക്കിനെയാണ്‌ നേരിടുന്നത്‌. ഗ്രൂപ്പ്‌ ‘എ’യിലെ പോരാട്ടം ഇന്ത്യൻ സമയം ഇന്ന്‌ രാവിലെ 7.30ന്. സഹ ആതിഥേയരായ കാനഡയും അമേരിക്കയും കരുത്തുകാട്ടാനൊരുങ്ങുന്നു. ലോകകപ്പിലെ കന്നിജയം കൊതിച്ചെത്തുന്ന കാനഡയ്‌ക്ക്‌ ഇന്ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയുടെ വെല്ലുവിളിയാണുള്ളത്‌. പ്ലേ ഓഫിൽ മുൻ ചാന്പ്യൻമാരായ ഇറ്റലിയെ അട്ടിമറിച്ച ആവേശവുമായാണ്‌ ബോസ്‌നിയ ലോകകപ്പിന്‌ ടിക്കറ്റെടുത്തത്‌.

സെർഗേജ്‌ ബാർബറസ്‌ പരിശീലിപ്പിക്കുന്ന യൂറോപ്യൻ സംഘത്തിന്‌ ഏത്‌ വന്പനേയും നേരിടാനുള്ള കരുത്തുണ്ട്‌. അമേരിലോകകപ്പ്‌ ഫുട്‌ബോളിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ ഇന്ന്‌ കളത്തിൽ. ഇരുപത്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ലോകകപ്പിനെത്തുന്ന ചെക്ക്‌ റിപ്പബ്ലിക്കിനെയാണ്‌ നേരിടുന്നത്‌. ക്ക ആദ്യ പോരിൽ നാളെ പരാഗ്വേയെ നേരിടും. ലാറ്റിനമേരിക്കൻ യോഗ്യതാ റ‍ൗണ്ടിൽ ലോക ചാമ്പ്യൻമാരായ അർജന്റീനയെയും അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലിനെയും തോൽപ്പിച്ച സംഘമാണ്‌ പരാഗ്വേയുടേത്‌. നാളെ രാവിലെ ആറരയ്‌ക്ക്‌ ലോസ്‌ ഏഞ്ചൽസ്‌ സ്‌റ്റേഡിയമാണ്‌ വേദി. വർഷങ്ങളായുള്ള തയ്യാറെടുപ്പാണ്‌ നാട്ടിൽ അരങ്ങേറുന്ന ലോകകപ്പിനായി അമേരിക്ക നടത്തിയത്‌. 2024ൽ മ‍ൗറീസിയോ പൊച്ചെട്ടീനോയെ പരിശീലകനായി നിയമിച്ചു. പരാഗ്വേ 16 വർഷത്തിനുശേഷമുള്ള തിരിച്ചുവരവ്‌ ജയത്തോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്‌.

സൂപ്പർതാരം മിഗ്വേൽ അൽമിരോൺ, ദ്യേഗോ ഗോമസ്‌, ഒമർ അൽദെറെതെ എന്നീ ത്രയത്തിലാണ്‌ പ്രതീക്ഷകൾ. 1930ലെ കന്നി ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അമേരിക്ക 3–0ന്‌ ജയിച്ചിരുന്നു. ആകെ ഒമ്പതുവട്ടം മുഖാമുഖം വന്നപ്പോൾ ആതിഥേയർ അഞ്ചിലും ലാറ്റിനമേരിക്കൻ പട രണ്ടിലും ജയമറിഞ്ഞു. രണ്ടെണ്ണം സമനിലയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home