Deshabhimani

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം

പുതിയ കെട്ടിടങ്ങൾ
ഇന്ന്‌ തുറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2026, 12:00 AM | 1 min read

പുതിയ കെട്ടിടങ്ങൾ
ഇന്ന്‌ തുറക്കും

സ്വന്തം ലേഖകൻ

പട്ടാമ്പി

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയ രണ്ട്‌ കെട്ടിടങ്ങൾ ചൊവ്വാഴ്‌ച പ്രവർത്തനമാരംഭിക്കും. സ്ഥാപനത്തിന്റെ 100–ാം വാർഷികാഘോഷവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും വൈകിട്ട്‌ നാലിന്‌ മന്ത്രി ടി സിദ്ദിഖ്‌ ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ്‌ മുഹസിൻ എംഎൽഎ അധ്യക്ഷനാകും. കഴിഞ്ഞ എൽഡിഎഫ്‌ ഭരണകാലത്ത്‌ നിർമാണം പൂർത്തിയാക്കിയ അത്യാധുനിക സൗകര്യമുള്ള ബയോ കൺട്രോൾ ലാബും മൾട്ടി-ന്യൂട്രിയന്റ് മിക്സ് പ്രൊഡക്‌ഷൻ യൂണിറ്റുമാണ്‌ തുറന്ന്‌ പ്രവർത്തിക്കുക. ഹോർട്ടികൾച്ചർ മിഷൻ അനുവദിച്ച 90 ലക്ഷം രൂപ ചെലവിലാണ്‌ ബയോ കൺട്രോൾ ലാബിന്റെ നിർമാണം. ഇവിടെ കീടനിയന്ത്രണത്തിന് സഹായിക്കുന്ന ബുവേറിയ മെറ്റാറൈസിയം ലെക്കാനസീലിയം തുടങ്ങിയ മിത്ര കുമിളുകൾ ശാസ്ത്രീയമായി ഉൽപ്പാദിപ്പിക്കും. മനുഷ്യർക്കും പരിസ്ഥിതിക്കും സുരക്ഷിതമായ ജൈവ കീടനാശിനികൾ ലാബിൽനിന്ന് നേരിട്ട് സ്വന്തമാക്കാം. ആർകെവിവൈ പദ്ധതിയിലുൾപ്പെടുത്തി 1.43 കോടി രൂപ ചെലവിലാണ്‌ പുതിയ മൾട്ടി-ന്യൂട്രിയന്റ് മിക്സ് പ്രൊഡക്‌ഷൻ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്‌. ശാസ്ത്രീയമായി തയ്യാറാക്കിയ മൾട്ടി-ന്യൂട്രിയന്റ് മിക്സ്ചറുകൾ, ഗുണമേന്മയുള്ള ജൈവവളങ്ങൾ, സസ്യങ്ങൾക്ക് ആവശ്യമായ പോഷക മൂലക വളക്കൂട്ടുകൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാനാകും. നിർമാണം പൂർത്തിയാക്കിയെങ്കിലും തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ മുൻ സർക്കാരിന്‌ ഉദ്‌ഘാടനം ചെയ്യാൻ സാധിച്ചിരുന്നില്ല. 1927ലാണ്‌ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ആരംഭിച്ചത്‌. അത്യുൽപ്പാദനശേഷിയുള്ള നെല്ല്‌, പയർ, മുളക്‌, കുമ്പളം, കൂർക്ക തുടങ്ങിയ വിത്തുകളും ശാസ്‌ത്രീയമായ പരിപാലന രീതികളും രാജ്യാന്തര ശ്രദ്ധ നേടിയിട്ടുള്ളവയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home