Deshabhimani

കൂർക്കച്ചന്തയ്ക്കും 
ഫെസ്റ്റിനും തുടക്കമായി

വരവൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള കൂർക്കച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് 
യു ബി കണ്ണൻ  ഉദ്ഘാടനം ചെയ്യുന്നു

വരവൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള കൂർക്കച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് 
യു ബി കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 12:27 AM | 1 min read


വരവൂർ

പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വരവൂർ ഗോൾഡ് സ്പെഷ്യൽ കൂർക്കച്ചന്തയ്ക്കും കൂർക്ക ഫെസ്റ്റിനും തുടക്കമായി. പഞ്ചായത്ത് സ്റ്റേജ് പരിസരത്താണ് മൂന്നു ദിവസങ്ങളിലായി കൂർക്കച്ചന്ത നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് യു ബി കണ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി വിജയലക്ഷ്മി അധ്യക്ഷയായി. കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ അഭിജിത്ത് കെ ദീപക് മുഖ്യാതിഥിയായി. സിഡിഎസ് ചെയർപേഴ്സൺ സി ആർ ഗീത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ എസ് സജീഷ്, പി കെ യശോദ, പഞ്ചായത്തംഗങ്ങളായ പി വി വാപ്പുട്ടി, ടി എം ബീവാത്തുക്കുട്ടി, ടി നാസർ, ബിന്ദു നടരാജൻ, വി കെ പുഷ്പ, എം കെ ഷെറീന, സെക്രട്ടറി ആൽഫ്രഡ്, സിഡിഎസ് വൈസ് ചെയർ പേഴ്സൺ ബേബി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെഎൽജി ഗ്രൂപ്പുകൾ കൃഷി ചെയ്ത കൂർക്കയാണ് ചന്തയിൽ വിറ്റഴിക്കുന്നത്. കൂർക്കയോടൊപ്പം മറ്റു മൂല്യ വർധിത ഉൽപ്പന്നങ്ങളും വിപണനം നടത്തുന്നുണ്ട്. കിലോയ്ക്ക് 80 രൂപ നിരക്കിലാണ് വില്പന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home