Deshabhimani

ആനത്തലവട്ടം ആനന്ദന്‌ സ്‌മരണാഞ്ജലി

ചിറയിൻകീഴ് ആൽത്തറമൂട്ടിൽ ആനത്തലവട്ടം ആനന്ദൻ അനുസ്മരണയോഗം 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ് ആൽത്തറമൂട്ടിൽ ആനത്തലവട്ടം ആനന്ദൻ അനുസ്മരണയോഗം 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:16 AM | 1 min read

ചിറയിൻകീഴ്

തൊഴിലാളി പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ട്രേഡ് യൂണിയൻ നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൂന്നാം ചരമ വാർഷികദിനം സമുചിതമായി ആചരിച്ചു. ചിറയിൻകീഴ് ആൽത്തറമൂട്ടിൽ നടന്ന അനുസ്മരണയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അർധ പട്ടിണിക്കാരായ തൊഴിലാളികൾക്ക്‌ ആശ്വാസം പകരാനാവശ്യമായ അനവധി പദ്ധതികൾ യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയയാളാണ്‌ ആനത്തലവട്ടമെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷനായി. രാവിലെ സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി വി ജോയി, എം വിജയകുമാർ, ഡി കെ മുരളി, കടകംപള്ളി സുരേന്ദ്രൻ, മുതിർന്ന അംഗം ആനാവൂർ നാഗപ്പൻ, ഒ എസ് അംബിക എംഎൽഎ, ആർ രാമു, ബി പി മുരളി, എസ് പുഷ്പലത, സി ലെനിൻ, എ ഷൈലജാ ബീഗം, സുന്ദരംപിള്ള, വി വിജയകുമാർ, സി എസ് അജയകുമാർ, എസ് ഷാജഹാൻ, നഗരസഭാ ചെയർമാൻ എം പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ ആനത്തലവട്ടം ആനന്ദൻ ദിനത്തിൽ "ആനത്തലവട്ടം ആനന്ദൻ സ്‌ക്വയർ" ഒരുക്കി കെഎസ്ആർടിഇഎ ആറ്റിങ്ങൽ യൂണിറ്റ്. സിഐടിയു ജില്ലാ കൺവീനർ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്‌ ആർ ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി. സിഐടിയു ഏരിയ കൺവീനർ എം മുരളി, എസ് ജെ അരുൺജിത്ത്, ആർ പി അജി, എസ് സുനിൽകുമാർ, എസ് ലാജി, ഡി അനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home