Deshabhimani

print edition ജെഎൻയുവിൽ അനിശ്ചിതകാല നിരാഹാരസമരം

JNU.jpg
വെബ് ഡെസ്ക്

Published on Oct 06, 2026, 12:28 AM | 1 min read

ന്യൂഡൽഹി: ഡൽഹി ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സമരം ചെയ്തതിന്‌ സസ്‌പെൻഷനിലുള്ള വിദ്യാർഥി യ‍ൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കുക‍, കാന്പസിലെ അടിസ്ഥാന സ‍ൗകര്യം മെച്ചപ്പെടുത്തുക, ലൈംഗികാതിക്രമ കേസുകളിലും ജാതി വിവേചനം തടയാനും ഫലപ്രദമായ നടപടിയെടുക്കുക, സർവകലാശാലയിലുയർന്ന നിയമന വിവാദത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.


ജെഎൻയു വിദ്യാർഥി യൂ‍ണിയൻ പ്രസിഡന്റ്‌ അതിഥി മിശ്ര‍, വൈസ്‌ പ്രസിഡന്റ്‌ കെ ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവ്‌ എന്നിവരുടെ നേതൃത്വത്തിൽ 18 പേരാണ്‌ നിരാഹാരമിരിക്കുന്നത്‌. വിദ്യാർഥിയൂണിയന്റെ ഭാഗമായ എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌ സംഘടനകൾക്കുപുറമെ എഐഎസ്‌എഫ്‌, ദിശ എന്നിവരും പങ്കെടുക്കുന്നു.


നിരാഹാര സമരമിരിക്കുന്പോഴും യൂണിയൻ ഭാരവാഹികൾക്കെതിരെ പ്രതികാര നടപടി തുടരുകയാണ്‌ സർവകലാശാല. നിരാഹാരമിരിക്കുന്ന വിദ്യാർഥികളെ സർവകലാശാല നിർദേശ പ്രകാരം ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്‌. എന്നാൽ സസ്‌പെൻഷനിലാണ്‌ എന്നതിനാൽ അതിഥി മിശ്ര, ഗോപിക ബാബു, സുനിൽ യാദവ്‌ എന്നിവർക്ക്‌ ഡോക്ടറുടെ പരിശോധന ലഭിക്കുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home