നെല്ലിയാമ്പതി ചുരംപാത വീണ്ടും തകർന്നു

തകർന്ന നെല്ലിയാമ്പതി പാത
കൊല്ലങ്കോട്
മഴ കനത്തതോടെ നെല്ലിയാമ്പതി ചുരംപാത തകർന്ന് കുഴികളായി. പോത്തുണ്ടി മുതൽ നെല്ലിയാമ്പതി കൈകാട്ടി വരെയുള്ള ചുരം പാതയിലെ ദുരിതം തീരുന്നില്ല. കുഴിയടച്ച ഭാഗങ്ങളിലെ ടാറിങ് കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ പൂർണമായും ഇളകിപ്പോയി. കുഴിയിൽനിന്ന് ഇളകിയ കല്ലുകൾ റോഡിൽ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ അപകടഭീഷണിയായി. കൂടുതൽ തകർന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി മാത്രമാണ് നടക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ റീബിൽഡ് കേരളയിലുൾപ്പെടുത്തി നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല.









0 comments