ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നാഷണൽ സേവിങ്‌സ് ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് അനിത അധ്യക്ഷയായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്നമ്മ ജോസഫ്, ജില്ലാ സെക്രട്ടറി കെ കുമാരി, ട്രഷറർ കനകലത, എൻഎഫ്‌പിഇ സർക്കിൾ സെക്രട്ടറി പി ശിവദാസ്, പി പി അശോക്‌കുമാർ, രത്നവല്ലി എന്നിവർ സംസാരിച്ചു. 65 വയസ്സ് തികയുന്ന മുറയ്ക്ക് ഏജന്റുമാർക്ക് പെൻഷൻ ആനുകൂല്യം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എസ് അനിത (പ്രസിഡന്റ്), കെ കുമാരി (സെക്രട്ടറി), കനകലത (ട്രഷറർ).










0 comments