ad
Deshabhimani

ദേശീയ ജൂനിയർ 
ഫുട്‌ബോൾ 
ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ 
കേരള ടീം യാത്ര 
തിരിച്ചു

ചരിത്രം കുറിക്കാൻ നന്ദയും കൂട്ടുകാരികളും

കേരള ടീം ദേശീയ ജൂനിയർ ഫുട്‌ബോൾ ചാന്പ്യനഷിപ്പിന്‌ പോകുന്നതിന്‌ മുന്പായി സെൽഫിയെടുക്കുന്നു

കേരള ടീം ദേശീയ ജൂനിയർ ഫുട്‌ബോൾ ചാന്പ്യനഷിപ്പിന്‌ പോകുന്നതിന്‌ മുന്പായി സെൽഫിയെടുക്കുന്നു

avatar
ജിജോ ജോർജ്‌

Published on Sep 08, 2026, 12:05 AM | 2 min read

പാലക്കാട്‌

മുൻഗാമികളുടെ നേട്ടം നിലനിർത്തേണ്ട അമിതഭാരമില്ല, കപ്പുമായി വന്നേ മതിയാകൂവെന്ന സമർദവുമില്ല, മുന്നിലുള്ളത്‌ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷ. പുതുചരിത്രം സൃഷ്‌ടിക്കാനുള്ള ദ‍ൗത്യവുമായാണ്‌ കേരളത്തിന്റെ പെൺകുട്ടികൾ ദേശീയ ജൂനിയർ ഫുട്‌ബോൾ ചാന്പ്യൻഷിപ്പിനായി വി നന്ദയുടെ നേതൃത്വത്തിൽ ആന്ധ്രയിലെ അനന്തപുരിയിലേക്ക്‌ വണ്ടി കയറിയത്‌. 2025ൽ സബ്‌ ജൂനിയർ വിഭാഗത്തിൽ രണ്ടാമതായ കേരള ടീമിൽ കളിച്ച ആറ്‌ താരങ്ങളും അന്നത്തെ പരിശീലകനും സഹ പരിശീലകയും അടങ്ങുന്നതാണ്‌ ജൂനിയർ ടീം. സബ്‌ ജൂനിയറിലെ മികവ്‌ ജൂനിയർ തലത്തിലും ആവർത്തിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. സമാന്ത സാൻ, കിയാന ജോയിസ്‌ മാത്യു, അൽഫോൻസ ബിജു, അർപി സാറാ ബിജു, ഇവാന എ ബിജു, അന്വയ സംഗീത്‌ എന്നിവരാണ്‌ ജൂനിയർ ടീമിലും ഇടംനേടിയത്‌. ഡോ. കെ സി മുഹമ്മദ്‌ ജംഷാദ്‌, എ ഹഫ്‌സത് എന്നിവർ പരിശീലകരുടെ റോളിലും തുടരുന്നു. സബ്‌ ജൂനിയറിലെ മികവ്‌ ജൂനിയറിലും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ മാനന്തവാടി ഗവ. കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്‌റ്റന്റ്‌ പ്രൊ-ഫസർ ജംഷാദിനെയും കോഴിക്കോട്‌ ഫാറൂഖ്‌ കോളേജ്‌ വെനെറിനി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ കായികാധ്യാപിക ഹഫ്‌സത്തിനെയും കേരള ഫുട്‌ബോൾ അസോസിയേഷൻ ദ‍ൗത്യം ഏൽപ്പിച്ചിരിക്കുന്നത്‌. പാലക്കാട്‌ നൂറണി ടർഫിൽ രണ്ടാഴ്‌ച പരിശീലനത്തിന്‌ ശേഷമാണ്‌ ടീം യാത്ര തിരിച്ചത്‌. ​ടീം: കിയാന ജോയിസ്‌ മാത്യു, പി വൈഢ്യുര്യ(ഗോൾ കീപ്പർമാർ), സി ജി ആഷി, കെ നിഷാന, കെ ദേവിക, അൽഫോൻസ ബിജു, എം എസ്‌ ഫാത്തിമ ഫൈഹ, അയറിൻ സന്തോഷ്‌(പ്രതിരോധം), വി നന്ദ(ക്യാപ്‌റ്റൻ), അർപിത സാറാ ബിജു, എ അനന്യ, അന്വയ സംഗീത്‌, കെ വി ശിവനന്ദ, എ എ തീർത്ഥ(മധ്യനിര), കെ പി ദിയ, സമാന്ത സാൻ, സുഹന സാറാ, ഇവാന ബിജു, അമേയ രമേഷ്‌, എം കെ ഷിഫ്‌നാ ഷെറിൻ(മുന്നേറ്റം). ഡോ. കെ സി മുഹമ്മദ്‌ ജംഷാദ്‌(മുഖ്യ പരിശീലകൻ), എ ഹഫ്‌സത്(സഹ പരിശീലക), കെ സുലുമോൾ (മാനേജർ), എ ബി നന്ദന (ഫിസിതെറാപ്പിസ്‌റ്റ്‌), സന്തോഷ്‌ രാമനാഥൻ (ഗോൾ കീപ്പർ പരിശീലകൻ).


അഭിമാനം ദിയ, നിഷാന

കെ നിഷാന, കെ പി ദിയദേശീയ ജൂനിയർ ഫുട്‌ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടി ജില്ലയിൽ നിന്നുള്ള രണ്ട്‌ താരങ്ങൾ. പെരിങ്ങോട്ടുകുറുശി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിനികളായ കെ പി ദിയയും കെ നിഷാനയുമാണ്‌ ടീമിലുള്ളത്‌. പാലക്കാട്‌ ടാലന്റ്‌ഡ്‌ അക്കാദമിയിലെ എ ഉമേഷിന്‌ കീഴിലാണ്‌ ഇരുവരും പരിശീലനം നടത്തുന്നത്‌. സബ്‌ ജൂനിയർ കേരള സ്‌കൂൾ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. കഴിഞ്ഞ മാസം തൃശൂരിൽ നടന്ന സംസ്ഥാന സുബ്രതോ മുഖർജി കപ്പ്‌ ഫുട്‌ബോളിൽ അണ്ടർ 17 വിഭാഗത്തിൽ പെരിങ്ങോട്ടുകുറുശി ജിഎച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സ്‌കൂളിലെ രണ്ട്‌ താരങ്ങൾ സംസ്ഥാന ജൂനിയർ ടീമിൽ ഇടംനേടുന്നത്‌. പ്രശാന്ത്‌ വെല്ലയാണ്‌ സ്‌കൂളിലെ കായിക അധ്യാപകൻ.


നല്ല പ്രതീക്ഷയോടെയാണ്‌ ടീം യാത്രതിരിക്കുന്നത്‌. മികച്ച നിരയാണുള്ളത്‌. 10ന്‌ ഉത്തർപ്രദേശും 12ന്‌ ഛത്തീസ്‌ഗഢുമാണ്‌ എതിരാളികൾ. 14ന്‌ മണിപ്പൂരുമായുള്ള മത്സരം നിർണായകമാകും. മണിപ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള യാത്ര സുഗമമാകും. – കെ സി മുഹമ്മദ്‌ ജംഷാദ്‌ 
മുഖ്യപരിശീലകൻ ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home