Deshabhimani

നാഗരാജ പുരസ്കാരം 
ജി വേണുഗോപാലിന്‌

ജി വേണുഗോപാൽ
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പാലക്കാട്‌

പാമ്പാടി പാമ്പുംകാവ്‌ നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തോടനുബന്ധിച്ച്‌ ഏർപ്പെടുത്തിയ നാഗരാജ പുരസ്കാരം ഗായകൻ ജി വേണുഗോപാലിന്‌. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം. ഒക്‌ടോബർ അഞ്ചിന്‌ നടക്കുന്ന ആയില്യ മഹോത്സവം ഉദ്‌ഘാടനത്തിന്‌ മന്ത്രി കെ മുരളീധരൻ പുരസ്കാരം സമ്മാനിക്കും. പരിപാടിയിൽ കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു, സോപാന സംഗീതജ്ഞൻ ഗുരുവായൂർ ജ്യോതിദാസ്‌, മണ്ണൂർ രാജകുമാരനുണ്ണി, രമേശ്‌ കോരപ്പത്ത്‌, ഇടയ്‌ക്ക വാദകൻ തിരുവില്വാമല ഹരി എന്നിവരെ ആദരിക്കും. എട്ടുവരെ പ്രത്യേക പൂജകളും കലാപരിപാടികളും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി പി നന്ദകുമാർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home