ശ്രീശങ്കറിന് അഭിനന്ദനവുമായി എം വി ഗോവിന്ദൻ

ശ്രീശങ്കറിന് അഭിനന്ദനവുമായി എം വി ഗോവിന്ദൻ
പാലക്കാട്
ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് എം ശ്രീശങ്കറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീട്ടിലെത്തി അഭിനന്ദിച്ചു. തിങ്കൾ രാവിലെ പത്തോടെയാണ് പാലക്കാട് യാക്കര ‘ശ്രീപാർവതി’യിൽ എം വി ഗോവിന്ദനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷുമെത്തിയത്. ലോങ് ജന്പ് ‘എന്റെ ഐറ്റമാണ്’ എന്ന് പറഞ്ഞായിരുന്നു എം വി ഗോവിന്ദൻ ശ്രീശങ്കറിനെ അഭിനന്ദനം അറിയിച്ചത്. ശ്രീശങ്കറിനെ എം വി ഗോവിന്ദനും അച്ഛനും പരിശീലകനുമായ എസ് മുരളിയെ എം ബി രാജേഷും പൊന്നാടയണിയിച്ചു. മത്സരത്തെക്കുറിച്ചും പരിക്കിനെപ്പറ്റിയും വിശദമായി നേതാക്കൾ ചോദിച്ചറിഞ്ഞു. ഒളിന്പിക്‌സ് പ്രതീക്ഷയെക്കുറിച്ചും വിശദമായി സംസാരിച്ചു. എൽഡിഎ-ഫ് സർക്കാർ അനുവദിച്ച ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുപാട് ഉപകാരപ്പെടുന്നതായി ശ്രീശങ്കർ പറഞ്ഞു. ഒരു മണിക്കൂറിനടുത്ത് സംസാരിച്ചശേഷമാണ് എം വി ഗോവിന്ദൻ മടങ്ങിയത്. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ്, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി, ഏരിയ കമ്മിറ്റി അംഗം ജിഞ്ചു ജോസ്, പി സരിൻ തുടങ്ങിയവർ ഒപ്പമുണ്ടായി.









0 comments