Deshabhimani

കൂണിലൂടെ വിരിഞ്ഞ വിജയഗാഥ

മഞ്‌ജുഷ കൃഷിയിടത്തിൽ

മഞ്‌ജുഷ കൃഷിയിടത്തിൽ

avatar
എസ്‌ നന്ദകുമാർ

Published on Oct 28, 2026, 12:15 AM | 1 min read

എലപ്പുള്ളി

കൃഷിയോടുള്ള അടങ്ങാത്ത ഇഷ്‌ടം വരുമാനമാർഗമാക്കി മാറ്റിയിരിക്കുകയാണ്‌ മണ്ണുക്കാട്‌ സ്വദേശിനി മഞ്‌ജുഷ. കുട്ടികളടങ്ങുന്ന കുടുംബത്തിന്‌ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാൻ പച്ചക്കറികൾ കൃഷി ചെയ്‌തായിരുന്നു തുടക്കം. ഇപ്പോൾ കൂൺകൃഷിയിലൂടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെയും മികച്ച സംരംഭകയായി മാറിയിരിക്കുകയാണ്‌ ഇ‍ൗ വീട്ടമ്മ. ബിഎസ്‌സി ബോട്ടണി ബിരുദധാരിയായ മഞ്‌ജുഷ ഗ്രോ ബാഗിലാണ്‌ പച്ചക്കറി കൃഷി തുടങ്ങിയത്‌. പിന്നീട് എലപ്പുള്ളി കൃഷി ഓഫീസർ ബി എസ് വിനോദ്കുമാറിന്റെ ഇടപെടലിൽ സ്ഥലപരിശോധന നടത്തി വകുപ്പുതല പദ്ധതിയിലുൾപ്പെടുത്തി കൂൺകൃഷി തുടങ്ങി. വീടിനോടുചേർന്ന് നടത്തിയ കൂൺകൃഷി വൻ വിജയമായി. കിലോയ്‌ക്ക്‌ 400 രൂപ വിലവരുന്ന കൂൺ പ്രതിദിനം നാല്‌ കിലോയോളം വിളവെടുപ്പ് നടത്തുന്നുണ്ട്. സർക്കാരിന്റെ സബ്സിഡിയും ലഭ്യമായതോടെ കൂണിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങളും മഞ്‌ജുഷ നിർമിച്ചുതുടങ്ങി. കൂൺ അച്ചാർ, കൂൺ ചമ്മന്തിപ്പൊടി തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. കൂണിന് പുറമേ വെണ്ട, വഴുതന, കോവയ്‌ക്ക, കൂർക്ക, മഞ്ഞൾ, തക്കാളി തുടങ്ങിയ പച്ചക്കറികളും മരമുന്തിരി, പർപ്പിൾ പേരയ്ക്ക, കുരുവില്ലാത്ത നാരങ്ങ തുടങ്ങിയവയും വീടിനോട് ചേർന്ന് മഞ്‌ജുഷ കൃഷി ചെയ്യുന്നുണ്ട്. മഞ്‌ജുഷയ്‌ക്ക്‌ പിന്തുണയുമായി ഭർത്താവ് സുഭാഷുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home