മനംനിറച്ച് മുന്നേറ്റം

എസ് സുധീഷ്
Published on Dec 05, 2025, 12:00 AM | 1 min read
ചിറ്റൂർ
സമഗ്ര വികസനത്തിനൊപ്പം നൂതന പദ്ധതികളും നടപ്പാക്കി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്. അഞ്ച് വർഷത്തിനിടെ വലിയ മുന്നേറ്റമാണ് എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയത്. ഏഴ് പഞ്ചായത്തുകൾക്കായി 57 കോടി രൂപ വിനിയിയോഗിച്ചു. വാട്ടർ എടിഎം, ക്ഷീരകർഷകർക്ക് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്നിവ നടപ്പാക്കി. വിദ്യാർഥികൾക്ക് ഹൈടെക് പഠനമുറി, പാടശേഖര സമിതികൾക്ക് വിന്നോവർ, വനിത ഓപ്പൺ ജിംനേഷ്യം എന്നിവ യാഥാർഥ്യമാക്കി. വനിതകൾക്ക് തൊഴിൽ സംരംഭത്തിന് കുടുംബശ്രീ മുഖാന്തരം രണ്ട് ലക്ഷം രൂപവീതം നൽകി. പ്രളയത്തിൽ തകർന്ന എടുപ്പുകുളം തടയണ 70 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചു. ഭവനരഹിതർക്ക് 272 വീടുകൾ നൽകി. വഴിയോരവിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം, സ്മാർട്ട് ഡിജിറ്റൽ അങ്കണവാടികൾ, പുരപ്പുറ സോളാർ, റോഡ്, കുളങ്ങളുടെ സംരക്ഷണം എന്നിവയും പ്രധാന വികസനം. എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചിറ്റൂർ ബ്ലോക്ക്. എൽഡിഎഫിലെ ധാരണപ്രകാരം കഴിഞ്ഞ അഞ്ച് വർഷം ആദ്യ രണ്ടര വർഷം ജനതാദളിലെ വി മുരുകദാസായിരുന്നു പ്രസിഡന്റ്. അവസാന രണ്ടരവർഷം സിപിഐ എമ്മിലെ എ സുജാതയായിരുന്നു പ്രസിഡന്റ്. ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. കഴിഞ്ഞ തവണ 14 ഡിവിഷനായിരുന്നു. അത് 15 ആയി. നിലവിലെ കക്ഷിനില: എൽഡിഎഫ്–11 യുഡിഎഫ്–3










0 comments