ad
Deshabhimani

രേഖകളില്ലാതെ 30 ലക്ഷം കടത്താൻ ശ്രമം; ബിജെപി സ്ഥാനാർഥിയുടെ ഡ്രൈവർ പിടിയിൽ

മുപ്പത്‌ ലക്ഷം രൂപയുമായി പിടിയിലായ മണിക്കുട്ടൻ

മുപ്പത്‌ ലക്ഷം രൂപയുമായി പിടിയിലായ മണിക്കുട്ടൻ

വെബ് ഡെസ്ക്

Published on Aug 08, 2026, 01:29 AM | 1 min read

ചിറ്റൂർ

കോയമ്പത്തൂരിൽനിന്നും രേഖകളില്ലാതെ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുമായി ബിജെപി സ്ഥാനാർഥിയായിരുന്ന നേതാവിന്റെ ഡ്രൈവർ പിടിയിൽ. ചിറ്റൂർ തറക്കളം സ്വദേശി മണിക്കുട്ടനാ(34)ണ് എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ആർ പ്രണേഷ് രാജേന്ദ്രന്റെ ഡ്രൈവറാണ്‌. വെളളി പകൽ 12.30ന്‌ വേലന്താവളം എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടർ യാത്രക്കാരനായ മണിക്കുട്ടന്റെ ബാഗിൽനിന്നും 30 ലക്ഷം രൂപ പിടികൂടിയത്. പ്രണേഷ് രാജേന്ദ്രന്റെ നിർദേശപ്രകാരം കോയമ്പത്തൂരിലെ ഒരാളിൽനിന്നും തുക വാങ്ങി എത്തിക്കുകയായിരുന്നുവെന്ന്‌ മണിക്കുട്ടൻ എക്സൈസിന് മൊഴി നൽകി. പിടികൂടിയ തുക ഡയറക്ടർ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. എക്‌സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ, അസിസ്റ്റന്റ്‌ എക്‌സൈസ് ഇൻസ്പെക്ടർ കെ ഒ പ്രസേനൻ, പ്രിവന്റീവ് ഓഫീസർ എം ജോസ് പ്രകാശ്, ശ്യാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായിരുന്ന പ്രണേഷ്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുന്പാണ്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്ന്‌ ചിറ്റൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായത്‌



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home