ആദ്യം വിറച്ചു, പിന്നെ വിജയം

പാലക്കാട്
ദേശീയ ദുരന്തനിവാരണ സേനയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും മലമ്പുഴ ഉദ്യാനത്തിൽ നടത്തിയ മോക്‌ഡ്രിൽ സമ്പൂർണ വിജയം. സുരക്ഷാസേനയുടെ കരുത്ത് പരിശോധിക്കുകയും അപകടഘട്ടം തരണംചെയ്യാനുള്ള ബോധവൽക്കരണം നൽകുകയുമായിരുന്നു ലക്ഷ്യം. ഉദ്യാനത്തിലെ റോപ്‌വേ തകരാറിലാക്കുന്നതും വിനോദസഞ്ചാരികളെ രക്ഷിക്കുന്നതുമാണ് മോക്ഡ്രില്ലിലൂടെ ആവിഷ്‌കരിച്ചത്. അപകടം നടന്നയുടൻ പാലക്കാട് അഗ്നിരക്ഷാസേനയ്‌ക്കും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലും വിവരം ലഭിച്ചു. ഓപ്പറേഷന്‍ സെന്ററില്‍നിന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയോടൊപ്പം എന്‍ഡിആര്‍എഫ് സംഘവുംകൂടി. കലക്ടറേറ്റിലെ ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റിൽനിന്ന് നിർദേശങ്ങളെത്തിയതോടെ നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനം പൂർത്തിയായി. മോക്‌ഡ്രില്ലിൽ എഡിഎം സുനില്‍കുമാര്‍, താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍ ജെറിന്‍ ജോണ്‍സണ്‍, താലൂക്ക് ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡര്‍ പി സുരേഷ് ബാബു, ഡെപ്യൂട്ടി ഡിഎംഒ അഹമ്മദ് അഫ്‌സല്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വി ശശിധരന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍ സന്തോഷ്, സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഇ ജയകൃഷ്ണന്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ലേഖ ചാക്കോ, ദുരന്ത നിവാരണ പദ്ധതി ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ വി കെ ആഷമേനോന്‍ എന്നിവർ പങ്കെടുത്തു.










0 comments