Deshabhimani

അട്ടപ്പള്ളം 
ആൾക്കൂട്ട കൊലപാതകം: 
പ്രതികൾ വീണ്ടും 
റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 25, 2026, 12:20 AM | 1 min read

മണ്ണാർക്കാട്

വാളയാർ അട്ടപ്പള്ളത്ത്‌ അതിഥിത്തൊഴിലാളിയെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന കേസിലെ പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു. മണ്ണാർക്കാട് പട്ടികജാതി–പട്ടികവർഗ പ്രത്യേക കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ്, പ്രസാദ്, മുരളി, വിപിൻ എന്നിവരെ ഏപ്രിൽ ആറുവരെ റിമാൻഡ് ചെയ്‌തത്. ആറിന്‌ മരിച്ച ഛത്തീസ്‌ഗഢ്‌ സ്വദേശി രാംനാരായൺ ഭാഗേലിന്റെ ബന്ധുക്കൾക്ക് പറയാനുള്ളതുകൂടി കേട്ടശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്‌. പ്രതികൾക്ക് നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ ബന്ധുക്കൾക്ക് പറയാനുള്ളത് കോടതി കേട്ടില്ലെന്ന് വിമർശം ഉയർന്നിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽ പോയേക്കാമെന്ന അന്വേഷകസംഘത്തിന്റെ വാദംകൂടി പരിഗണിച്ചാണ്‌ ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്‌. ഏപ്രിൽ ഏട്ടിനാണ്‌ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഡിസംബർ 17നാണ്‌ ഈസ്റ്റ് അട്ടപ്പള്ളത്ത്‌ ഛത്തീസ്‌ഗഢ്‌ സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home