Deshabhimani

വീണ്ടും ചില ‘കാട്ടു’കാര്യങ്ങൾ

aaa
avatar
സുധ സുന്ദരൻ

Published on Nov 22, 2026, 12:25 AM | 1 min read

മലപ്പുറം

ജീവിതത്തിൽമാത്രമല്ല പാഷനിലും ഒരുമിച്ചാണ്‌ ​ലത്തീഫിന്റെയും ഫൈറോസിന്റെയും യാത്ര. കാമറ ഇരുവർക്കും ഒരുപോലെ പ്രിയം. മുണ്ടുപറമ്പ് സ്വദേശി എം എ ലത്തീഫും ഭാര്യ ഫൈറോസ് ബീഗവും നടത്തുന്ന ഓരോ യാത്രയും കാടിന്റെ വശ്യസ‍ൗന്ദര്യവും ജീവിതവും പകർത്താനാണ്‌.

യാത്രകൾക്കിടയിൽ ഫോട്ടോകൾ പകർത്തിയാണ്‌ ഇരുവരുടെയും തുടക്കം. പിന്നീട്‌ ഫോട്ടോകൾക്കുവേണ്ടിയായി യാത്രകൾ. അതിന്ന്‌ കെനിയയിലെ ‘മസായ് മാര’ വരെ എത്തിനിൽക്കുന്നു.

2010ലാണ്‌ ഫോട്ടോഗ്രഫിയിലേക്ക്‌ കടന്നതെങ്കിലും കോവിഡിനുശേഷമാണ്‌ സജീവമാവുന്നത്‌. ഫൈറോസ് ബീഗമാണ്‌ ആദ്യം കാമറ വാങ്ങിച്ചത്‌. ഭാര്യയുടെ പാഷന്‌ പിന്തുണയുമായി ലത്തീഫും കൂടെക്കൂടി. പിന്നീട്‌ 2017ൽ ലത്തീഫും കാമറ സ്വന്തമാക്കി. ഫോട്ടോഗ്രഫിയും യാത്രയും വായനയും സംഗീതവും ഏറെയിഷ്ടപ്പെടുന്ന ഫൈറോസ്‌ ബീഗം കുട്ടികളിൽ പക്ഷി നിരീക്ഷണത്തിൽ താല്‍പ്പര്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെ "വീട്ടിലെത്തിയ വിരുന്നുകാർ’ പുസ്തകം രചിച്ചിട്ടുണ്ട്‌. 2025ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ടിന്റെ സംസ്ഥാന അവാർഡും ലഭിച്ചു. ലൈറ്റ്സോഴ്സ് ഫോട്ടോഗ്രഫി ഗ്രൂപ്പ്‌ ഫെലോഷിപ്പ്, ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ– 2024 എന്നിവ ലഭിച്ചിട്ടുണ്ട്. ഫോട്ടോമ്യൂസ്, ലൈറ്റ്സോഴ്സ് എന്നിവയിൽ അംഗമാണ്. 2013മുതൽ എക്സിബിഷനുകളിലും സജീവം. എം എ ലത്തീഫ് 25ൽ അധികം എക്സിബിഷനിൽ പങ്കാളിയായി. സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി മത്സരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഫോട്ടോമ്യൂസ് നാഷണൽ മത്സരത്തിൽ ലാൻഡ്‌സ്‌കേപ്പ് വിഭാഗം ഒന്നാംസ്ഥാനം, ലൈറ്റ് സോഴ്സ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്, തിരുവനന്തപുരം മീഡിയമേറ്റ്സ് അവാർഡ്‌ എന്നിവയും ലഭിച്ചു.

​​ഡിജിറ്റൽ ഫോട്ടോഗ്രഫി പ്രദർശനം

ഫോട്ടോമ്യൂസ് ഫോട്ടോ ഫെസ്റ്റിവലിന്റെ ഭാഗമായി എം എ ലത്തീഫും ഫൈറോസ് ബീഗവും കോട്ടപ്പടിയിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾക്ക്‌ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം നടത്തി. ഇന്ത്യയിലെയും വിദേശത്തെയും വിവിധ കാടുകൾ, പക്ഷിസങ്കേതങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home