Deshabhimani

പൊലീസിന്‌ വീഴ്‌ച

തുടർക്കഥയായി ആൾക്കൂട്ട കൊലപാതകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 2 min read

പാലക്കാട്‌

രണ്ട്‌ കൊലപാതകങ്ങളിൽ വിറങ്ങലിച്ചുനിൽക്കുകയാണ്‌ ചിറ്റൂർ മേഖല. ഇരുസംഭവങ്ങളിലും ഒന്നിലധികം പ്രതികളെന്നത്‌ ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഒക്‌ടോബർ 10ന്‌ മീനാക്ഷിപുരത്തിന്‌ സമീപം മൂലത്തറയിൽ 40 വയസുതോന്നിക്കുന്നയാളെ ഒരു സംഘം മർദിച്ച്‌ കൊലപ്പെടുത്തി. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിലാണ്‌ ആന്തരികാവയങ്ങളിൽ അടിയേറ്റതായി തെളിഞ്ഞത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഏഴുപേർ റിമാൻഡിലാണ്‌. ഞായറാഴ്‌ച രാത്രിയാണ്‌ കൊഴിഞ്ഞാമ്പാറയിലെ വടകരപ്പതി പരിശക്കല്ലിൽ ജയിംസ്‌ രാജ്‌കുമാറിനെ ഒരു സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചത്‌. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ രാവിലെ മരിച്ചു. കൊലപാതകം കുടുംബവഴക്കിനെതുടർന്നാണെന്ന്‌ പൊലീസ്‌ പറയുന്നു. സംഭവത്തിൽ നാലുപേരെ കൊഴിഞ്ഞാമ്പാറ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ആദ്യ കൊലപാതകം നടന്ന്‌ ഒരു മാസം തികയാറായിട്ടും കൊല്ലപ്പെട്ടയാളെ ഇതുവരെ മീനാക്ഷിപുരം പൊലീസിന്‌ തിരിച്ചറിയാനായിട്ടില്ല. പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും പൊള്ളാച്ചി, ആനമല സ്‌റ്റേഷനുകളിൽ ഫോട്ടോ കൊടുത്തെന്നല്ലാതെ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്‌. കൊഴിഞ്ഞാമ്പാറയിലെ സംഭവത്തിലും പൊലീസ്‌ നടപടി വൈകിയെന്ന ആരോപണമാണ്‌ ജയിംസിന്റെ ബന്ധുക്കൾ ഉന്നയിക്കുന്നത്‌. ഇരു സംഭവങ്ങളിലും പൊലീസിന്‌ ഗുരുതര വീഴ്‌ച സംഭവിച്ചതായാണ്‌ നാട്ടുകാർ പറയുന്നത്‌.

15 പേർക്കെതിരെ കേസ്‌

ചിറ്റൂർ

കൊഴിഞ്ഞാന്പാറയിലെ വടകരപ്പതി പരിശക്കല്ലിൽ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പതിനഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. നാല് പേർ റിമാൻഡിൽ. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന പ്രവീണാണ് ഒന്നാം പ്രതി. ​വടകരപ്പതി കള്ളിയമ്പാറ കാക്കയം വിട്ടിൽ യേശു സ്‌റ്റീഫൻ (43), ഇയാളുടെ സഹോദരൻ ഫെലിക്‌സ് (അരുൾ ബെർക്കമെൻസ്–38), പുങ്കംതുറ ദിനേഷ് (26), ബ്രൺഹൻ (39) എന്നിവർക്കെതിരെയും കേസുണ്ട്‌. ഇവരെ റിമാൻഡ് ചെയ്തു. ഇവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന പതിനഞ്ച് പേരും പ്രതികളാണ്‌. ഇതിൽ കുറച്ചു പേർ ഒളിവിലാണ്. കൊലപാതകത്തിൽ പങ്കില്ലാത്തവരെ പ്രതി ചേർക്കുന്നതായി ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. വടകരപ്പതി പഞ്ചായത്തിലെ പരിശക്കൽ എരുമക്കര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജെയിംസ് രാജ്കുമാർ (38) ആണ്‌ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ്‌ മരിച്ചത്‌. പ്രവീണിന്റേയും റിമാൻഡിലായ മറ്റ് നാല് പ്രതികളുടെയും പക്കൽനിന്ന്‌ ജെയിംസ് രാജ്കുമാർ പണം കടം വാങ്ങിയിരുന്നതായി പറയുന്നു. അതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. ഞായർ വൈകിട്ട്‌ ജെയിംസ് രാജ്കുമാറുമായി ഇവർ ഫോണിൽ തർക്കമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി വടിവാളുമായാണ് ജെയിംസ് രാജ്കുമാർ കള്ളിയമ്പാറയിലെ പ്രവീണിന്റെ വീട്ടിലെത്തിയത്. ഇവിടെ പ്രവീണും സുഹൃത്തുകളും സംഘടിച്ചിരുന്നു. വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. ഇതിനിടെ പ്രവീണിന് പരിക്കേറ്റു. ജെയിംസ് രാജ്കുമാറിനെ സംഘം ചേർന്ന് മർദ്ദിച്ചവർ തന്നെ കൊഴിഞ്ഞാമ്പാറ പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സിഐ എസ് രജീഷ്, എസ്ഐ എ കെ ശ്രീജിത്‌, എ എസ്ഐ എൻ സുമതി, സിപിഒ എച്ച് ഷിയാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Pope leo - Trump

01

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി മാർപാപ്പ
Nithya Raman

03

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ലൊസ്‌ ആഞ്ചലസിനെ നിത്യ രാമൻ നയിക്കുമോ?
US Senate Election

05

print edition യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് ചങ്കിടിപ്പേറുന്നു
deshabhimani section

Recommended

Deshabhimani
Home