ad
Deshabhimani

മിൽമയുടെ മികച്ച ബിഎംസി പുരസ്‌കാരം 
കിഴക്കുപുറം ക്ഷീരസംഘത്തിന്

മിൽമയുടെ മികച്ച ബിഎംസി പുരസ്-കാരം കിഴക്കുപുറം ക്ഷീരസംഘം ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Mar 05, 2026, 02:00 AM | 1 min read

പാലക്കാട്

മിൽമ മലബാർ മേഖലാ യൂണിയൻ പരിധിയിലെ ആറ് ജില്ലകളിൽനിന്നുള്ള മികച്ച ബിഎംസി (ബൾക്ക് മിൽക്ക് കൂളിങ്‌) സംഘമായി മണ്ണൂർ പഞ്ചായത്തിലെ കിഴക്കുപുറം ക്ഷീരോൽപ്പാദക സഹകരണ സംഘത്തെ തെരഞ്ഞെടുത്തു. ശേഖരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും ആധുനികരീതിയിൽ സംഭരിച്ച് കൃത്യസമയത്ത് തണുപ്പിക്കുന്നതിലും (മിൽക്ക് കൂളിങ്‌) പുലർത്തിയ മികവാണ് അവാർഡിന് അർഹമാക്കിയത്. ഇതോടൊപ്പം ജില്ലയിലെ മികച്ച ബിഎംസി സംഘം എന്ന അംഗീകാരവും സംഘത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന പരിപാടിയിൽ മേയർ സദാശിവനിൽനിന്ന് 25,000 രൂപയും ഫലകവും കൂടാതെ ജില്ലയിലെ മികച്ച ബിഎംസി സംഘത്തിനുള്ള 10,000 രൂപയുടെ പ്രത്യേക പുരസ്‌കാരവും കിഴക്കുപുറം ക്ഷീരസംഘം പ്രസിഡന്റ് കെ ഗോപിനാഥ്, സെക്രട്ടറി പി സുനിത, ഭരണസമിതി അംഗങ്ങളായ കെ എൻ സ്വാമിനാഥൻ, ടി എസ് പ്രവീൺ, ടി സി രാജഗോപാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി, മിൽമ മാനേജിങ്‌ ഡയറക്ടർ കെ സി ജെയിംസ് ബോർഡ് അംഗങ്ങളായ കെ ചെന്താമര, കെ കോരൻ, മിൽമ പി ആൻഡ് ഐ പാലക്കാട് യൂണിറ്റ് ഹെഡ് ഷീജ ഏലിയാസ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home