Deshabhimani

പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ ഫെബ്രുവരി 15ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2025, 12:00 AM | 1 min read

കൂറ്റനാട്

ഹെറിറ്റേജ് ഹാഫ് മാരത്തണിന്റെ ലോഗോ ഞായർ പകൽ ഒന്നിന് പെരിങ്ങോട് സ്കൂളിൽ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിക്കും. ഫെബ്രുവരി 15നാണ് റണ്ണേഴ്സ് പെരിങ്ങോടിന്റെ നേതൃത്വത്തിൽ ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നത്‌. വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം ആയിരങ്ങൾ പങ്കെടുക്കുന്ന 21 കിലോമീറ്റർ ഹാഫ് മാരത്തണിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും കഴിഞ്ഞദിവസം നടന്നു. വെബ്സൈറ്റ് വി ടി ബൽറാം പ്രകാശിപ്പിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റജീന അധ്യക്ഷയാകും. ഏഴുമുതൽ 78 വയസ്സുവരെയുള്ളവരുടെ പ്രഭാത വ്യായാമ സംഘമായ റണ്ണേഴ്സ് പെരിങ്ങോടാണ് ഹെറിറ്റേജ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഹാഫ് മാരത്തണിന് പുറമെ, 10 കിലോമീറ്റർ, അഞ്ച്‌ കിലോമീറ്റർ, ഫൺ ആൻഡ്‌ ഫാമിലി റൺ, കുട്ടികൾക്കും തുടക്കക്കാർക്കുമായി മൂന്ന്‌ കിലോമീറ്റർ ഹെറിറ്റേജ് വാക്ക് ആൻഡ്‌ റൺ എന്നീ നാലുവിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് 2,75,000 രൂപയുടെ സമ്മാനം നൽകും. റണ്ണേഴ്സ് പെരിങ്ങോട് ക്ലബ് ഭാരവാഹികളായ എം പി മണി, ഐ വിമൽ ചന്ദ്രൻ, പി എം നീലകണ്ഠൻ, രമേശൻ തറാൽ, പി എം വാസുദേവൻ, ടി ധർമ്മരാജൻ, പി ഗണേഷ്‌കുമാർ, കെ പി വാസുദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home