ഐഎസ്ആർഒയുടെ ഭാവി; സെമിനാർ സംഘടിപ്പിച്ചു

ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ ജി മാധവൻ നായർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
"ഐഎസ്ആർഒയുടെ ഭാവി; ആശങ്കകളും ആകുലതകളും’ എന്ന വിഷയത്തിൽ ഐഎസ്ആർഒ പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. രാജ്യത്തിന്റെ അഭിമാനസ്ഥംഭമായ ഐഎസ്ആർഒയെ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതുന്ന വികല നയങ്ങൾ ഉയർത്തുന്ന അപകടം അയ്യൻകാളി ഹാളിൽ ചേർന്ന സെമിനാർ ചർച്ച ചെയ്‌തു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ, വിഎസ്എസ്‌സി മുൻ ഡയറക്‌ടർ എം സി ദത്തൻ, കെൽട്രോൺ മുൻ ചെയർമാൻ എൻ നാരായണമൂർത്തി എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ. എ ജി രാജേന്ദ്രൻ അധ്യക്ഷനായി.








0 comments