ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപനം

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിലും പ്രവൃത്തിപരിചയ മേളയിലും ഓവറോൾ ചാമ്പ്യൻമാരായ ഗവ. എൽപിഎസ് ചെമ്പൂരിലെ കുട്ടികൾ ഒ എസ് അംബിക എംഎൽഎയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
ആറ്റിങ്ങൽ
ശാസ്ത്രപ്രതിഭകളെ സമ്മാനിച്ച് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് സമാപനം. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തില്‍ ഒ എസ് അംബിക എംഎൽഎ സമ്മാനവിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ എം പ്രദീപ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, വി എസ് സുരേഷ്, കെ സതി, രാജേഷ് മാധവൻ, കെ ബൈജു, പ്രദീപ് നാരായണൻ, ഗീത നായർ, ജി എസ് ലത, ജെ ജെമീൽ, ഉദയകുമാരി, ഷാജിലാ ബീവി, ഡോ. രതീഷ് നിരാല, അജികുമാർ, ഹൻസീർ, അനീഷ്, ദിനേഷ്, നിഹാസ് എന്നിവർ സംസാരിച്ചു. പ്രവൃത്തിപരിചയ മേളയിൽ എൽപി വിഭാഗത്തില്‍ ഗവ. എൽപിഎസ് ചെമ്പൂര്, യുപി വിഭാഗത്തിൽ ഗവ. യുപിഎസ് പാലവിള, എച്ച്എസ് വിഭാഗത്തിൽ ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട്, ഹയർ സെക്കൻഡറിയിൽ ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട് എന്നിവര്‍ ഓവറോള്‍ നേടി. ഗണിതശാസ്ത്രമേളയിൽ എൽപി: ഗവ.ഡയറ്റ് ആറ്റിങ്ങല്‍, യുപി: ഗവ.യുപിഎസ് പാലവിള, ഹൈസ്‌കൂൾ: ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ, ഹയർസെക്കൻഡറി: ഗവ. ബോയ്സ് എച്ച്എസ് എന്നിവര്‍ ഒന്നാമതായി. ഐടി മേള യുപി: ഗവ.യുപിഎസ് പാലവിള, ഗവ. യുപിഎസ് കിഴുവിലം, ഹൈസ്‌കൂൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട്, ഹയര്‍ സെക്കന്‍ഡറി: ആറ്റിങ്ങൽ ബോയ്സ് എന്നിവര്‍ ഒന്നാമതെത്തി. സാമൂഹ്യശാസ്ത്രം എൽപി: ഗവ. യുപിഎസ് ആലന്തറ, ഡയറ്റ് ആറ്റിങ്ങല്‍, യുപി: ഗവ. യുപിഎസ് ആലന്തറ, ഹൈസ്‌കൂൾ: ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി, എച്ച്എസ്: ആറ്റിങ്ങൽ ഗവ. ബോയ്സ് എന്നിവര്‍ ഒന്നാമതെത്തി. സയൻസ് എൽപി: എൽപിഎസ് ചെമ്പൂര്, യുപി: ഡയറ്റ് ആറ്റിങ്ങൽ, ഹൈസ്‌കൂൾ: ഗവ. ഞെക്കാട് ഹയർ സെക്കന്‍ഡറി, എച്ച്എസ്: ഗവ. എച്ച്എസ്എസ് ഇളമ്പ എന്നിവര്‍ ഒന്നാമതെത്തി.








0 comments