Deshabhimani

പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്എഫ്ഐ

കന്റോണ്‍മെന്റ് സിഐയെയും എസ്ഐയെയും ചുമതലകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ 
പ്രവർത്തകർ കമീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം

കന്റോണ്‍മെന്റ് സിഐയെയും എസ്ഐയെയും ചുമതലകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ 
പ്രവർത്തകർ കമീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Oct 08, 2026, 04:03 AM | 1 min read

പാളയം

സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന കന്റോണ്‍മെന്റ് സിഐ സതീഷ്, എസ്ഐ ഗോകുൽ എന്നിവരെ ചുമതലകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പാളയം ഏരിയ കമ്മിറ്റി കമീഷണർ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആഷിക് പ്രദീപ് ഉദ്ഘാടനം ചെയ്തു. പാളയം ഏരിയ പ്രസിഡന്റ്‌ അർജുൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ശ്രീജിത്ത്‌, ആദിത്യൻ, അർജുൻ, അനന്ദു തുടങ്ങിയവർ സംസാരിച്ചു. കഴക്കൂട്ടം വിദ്യാർഥി സമരങ്ങൾക്കുനേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ് എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി കഴക്കൂട്ടത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വൈഷ്ണവ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home