എസ് ബിജിമോൾ സത്യപ്രതിജ്ഞ ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത എസ് ബിജിമോൾക്ക് സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു
ചിറയിൻകീഴ്
ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധി ബിജിമോൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് വരണാധികാരി റവന്യുവകുപ്പ് അസിസ്റ്റന്റ് കമീഷണർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ അൻസാർ പെരുങ്കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി വേണുഗോപാലൻ നായർ, ജി വ്യാസൻ, എം മുരളി, പി മണികണ്ഠൻ, വി ലൈജു, ആർ സരിത, എസ് പ്രവീൺചന്ദ്ര, എൻ മോഹനൻ നായർ, ആർ കെ ബാബു, വി സുഭാഷ്, ലിജ ബോസ് തുടങ്ങിയവർ പങ്കെടുത്തു.








0 comments