Deshabhimani

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 04:10 AM | 1 min read

ചാല

കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ഒഡിഷ സ്വദേശി മൊഗേഷ് ഗോറെയാണ്‌ (27) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഞായർ പുലർച്ചെ ഒന്നോടെ കിള്ളിപ്പാലം നർമദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ്‌ 25,000 രൂപയോളം മോഷ്ടിച്ചത്‌. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഫോർട്ട്, തമ്പാനൂർ, പൂജപ്പുര, തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിലെ ആറോളം മോഷണക്കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലും കേസുണ്ട്. പ്രതി തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ട്രെയിൻ മാർഗം അസമിലേക്ക് കടക്കാൻ ശ്രമിച്ചു. പിന്തുടർന്ന് കൊല്ലം ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടുകയായിരുന്നു. ഫോർട്ട് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ആർഎസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജഗ്‌മോഹൻ ദത്തൻ, കൃഷ്ണമോഹൻ, ജോസ്ബിൻ രാജ്, റഷീദ്, ഷൈജു, ലിപിൻ രാജ്, ശ്യാംകുമാർ എന്നിവരാണ് പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home