മംഗലംഡാം ഷട്ടറുകൾ തുറന്നു

മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
വടക്കഞ്ചേരി
മംഗലംഡാമിലെ ഷട്ടറുകൾ തുറന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മംഗലംഡാമിന്റെ ആറ് ഷട്ടറുകളും 10 സെന്റിമീറ്റർ വീതമാണ് തുറന്നത്. രാവിലെ മൂന്ന് സെന്റിമീറ്റർ വീതമാണ് തുറന്നതെങ്കിലും വൈകിട്ടോടെ ഇത് പത്ത് ആയി ഉയർത്തുകയായിരുന്നു. പരമാവധി 77.88 മീറ്റർ ജലനിരപ്പുള്ള മംഗലംഡാമിൽ 77.41 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകളുടെ അളവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.









0 comments