ad
Deshabhimani

മംഗലംഡാം ഇന്ന് തുറക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2026, 01:42 AM | 1 min read

പാലക്കാട്‌

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മംഗലംഡാം ഷട്ടറുകൾ ശനിയാഴ്ച പകൽ 11.30ന് തുറക്കും. റിസർവോയറിലേക്ക് നീരൊഴുക്ക് വർധിക്കുന്നതനുസരിച്ച് അഞ്ചുമുതൽ 40 സെന്റിമീറ്റർവരെ ആറ് ഷട്ടറും തുറക്കാൻ സാധ്യതയുണ്ട്. 77.88 മീറ്റർ സംഭരണ ശേഷിയുള്ള മംഗലംഡാമിൽ 76.98 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ മംഗലം പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മഴ സജീവമായതോടെ മറ്റ്‌ അണക്കെട്ടുകളിലും വെള്ളമെത്തിത്തുടങ്ങി. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച്‌ ജലനിരപ്പിൽ നേരിയ മാറ്റമുണ്ട്. പ്രധാന അണക്കെട്ടുകളായ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളിൽ ഒരു മീറ്റർവീതം ജലനിരപ്പ്‌ ഉയർന്നു. ശിരുവാണി, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലും അളവിൽ മാറ്റമുണ്ട്‌. കഴിഞ്ഞ വർഷം ഇ‍ൗ സമയം ജില്ലയിലെ മുഴുവൻ അണക്കെട്ടുകളിലും ഷട്ടറുകൾ തുറന്നിരുന്നു. ഇത്തവണ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ വേനൽമഴ ലഭിച്ചത്‌ പാലക്കാടാണ്‌. കഴിഞ്ഞ വേനലിനെ അപേക്ഷിച്ച്‌ 38 ശതമാനം കുറവ്‌ മഴയാണ്‌ രേഖപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home