ad
Deshabhimani

ഷട്ടർ തുറക്കാനുള്ള 
ആദ്യ മുന്നറിയിപ്പ് നൽകി 


ജലസമൃദ്ധിയിൽ മംഗലംഡാം

മംഗലം അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നപ്പോൾ

മംഗലം അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നപ്പോൾ

വെബ് ഡെസ്ക്

Published on Jul 31, 2026, 12:37 AM | 1 min read

വടക്കഞ്ചേരി

വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് മംഗലം അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കാൻ ആദ്യ മുന്നറിയിപ്പ് നൽകി. 77.88 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 76.51ൽ എത്തിയപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. 76.67 ആണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 77.28ൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകി നിയന്ത്രിത അളവിൽ ഷട്ടർ തുറക്കുന്നതാണ് പതിവ്. മലയോര മേഖലയായ ഓടംതോട്, മണ്ണെണ്ണക്കയം, കുഞ്ചിയാർപതി, വിആർടി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ച ഷട്ടർ തുറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജൂൺ രണ്ടാംവാരത്തിൽ ഷട്ടർ തുറന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home