Deshabhimani

ഹേമാംബിക നഗര്‍ ചുവന്നുതന്നെ

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗർ ഡിവിഷനിൽനിന്ന് വിജയിച്ച എം തൗഷികയുടെ നേതൃത്വത്തിൽ എൽഡിഎഫ് 
പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗർ ഡിവിഷനിൽനിന്ന് വിജയിച്ച എം തൗഷികയുടെ നേതൃത്വത്തിൽ എൽഡിഎഫ് 
പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Sep 30, 2026, 12:47 AM | 1 min read

പുതുപ്പരിയാരം

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മിന്നുംജയം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം തൗഷിക 827 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ ജനപിന്തുണനേടിക്കൊണ്ടാണ് എല്‍ഡിഎഫ് സിറ്റിങ്‌ സീറ്റ് നിലനിര്‍ത്തിയത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ ഹേമാംബിക നഗര്‍ ഡിവിഷന്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനായത് മുന്നണിക്ക് വലിയ തോതിലുള്ള ആത്മവിശ്വാസമാണ് നൽകുന്നത്. 4468 വോട്ട് പോള്‍ ചെയ്തതില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം തൗഷികയ്‌ക്ക് 2312 വോട്ടും യുഡിഎഫിലെ സുരഭി ഉണ്ണികൃഷ്ണന് 1485 വോട്ടും ബിജെപിയിലെ അശ്വതിക്ക് 671 വോട്ടും ലഭിച്ചു. ഡിവിഷനിലെ ഏഴ് വാര്‍ഡുകളില്‍ നാലാം വാര്‍ഡില്‍ മാത്രമാണ് എട്ട്‌ വോട്ടിന് യുഡിഎഫ് ലീഡ് ചെയ്തത്. ബാക്കി ആറ്‌ വാര്‍ഡുകളിലും എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷമാണ്. 2025ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എല്‍ ഇന്ദിര 2524 വോട്ടുനേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി 1825 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി 1294 വോട്ടും നേടിയിരുന്നു. എല്‍ഡിഎഫിന്‌ 699 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2026ല്‍ യുഡിഎഫിന് 340 വോട്ടും ബിജെപിക്ക് 623 വോട്ടും കുറഞ്ഞു. എല്‍ഡിഎഫിലെ എല്‍ ഇന്ദിര മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 15 ഡിവിഷനുള്ളതില്‍ 11 എല്‍ഡിഎഫും രണ്ടുവീതം കോണ്‍ഗ്രസും ബിജെപിയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home