മാറ്റം മുന്നേറ്റം
സമൃദ്ധം, സമഗ്രം

എസ് സുധീഷ്
Published on Feb 14, 2026, 12:34 AM | 1 min read
ചിറ്റൂർ
കാർഷികപെരുമയുടെ മണ്ഡലത്തിൽ 10 വർഷം 3035 കോടി രൂപയുടെ വികസന പ്രവർത്തനം. കുടിവെള്ളത്തിന് പാടുപെട്ടിരുന്ന ഗ്രാമീണർക്ക് 443 കോടി രൂപ ചെലവിൽ വീട്ടുപടിക്കൽ വെള്ളമെത്തിച്ചു. ജലസേചനത്തിനായി 953 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. തരിശ് നിലങ്ങളിലും പൊന്നുവിളഞ്ഞു. 10.7 കോടി രൂപ ചെലവിട്ട് 44 കുളങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പും 8.6 കോടി രൂപയ്‌ക്ക് 18 കുളങ്ങൾ സോയിൽ കൺസർവേഷൻവകുപ്പും നവീകരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി നവീകരണം( 70.51 കോടി ) ആരോഗ്യമേഖലയിൽ മുതൽക്കൂട്ടായി. ചിറ്റൂർ സബ്സ്റ്റേഷൻ ശേഷി 66 കെവിയിൽനിന്ന് 110 കെവിയായി ഉയർത്തി(6.4 കോടി). 33 കെവി വേലന്താവളം സബ് സ്റ്റേഷന്റെ ശേഷി 15 എംവിഎയാക്കി.
എല്ലാ മേഖലയിലും വളർച്ച
കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ 2016ൽ ഏറെ പിന്നിലായിരുന്ന ചിറ്റൂർ മണ്ഡലം ഇന്ന് അഭിമാനകരമായ നേട്ടത്തിലാണ്. മിക്ക വീടുകളിലേക്കും കുടിവെള്ളം എത്തിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗത്തും സംസ്ഥാന ശരാശരിക്കൊപ്പമെത്തി. വരുന്ന 50 വർഷത്തെ വികസനം മുന്നിൽകണ്ടുള്ള പ്രവൃത്തികളാണ് നടത്തിയത്. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കുന്പോൾ മണ്ഡലത്തിന്റെ മുഖച്ഛായ മാറും.
-മന്ത്രി കെ കൃഷ്ണൻകുട്ടി
പ്രധാന പദ്ധതികൾ
• വലതുകര കനാൽ നിർമാണം (262.10 കോടി) • 213 കിലോമീറ്റർ ചിറ്റൂർ പുഴ കനാൽ (128 കോടി) • മൂലത്തറ റെഗുലേറ്റർ പുനർനിർമാണം (63.94 കോടി) • വടകരപള്ളി റെഗുലേറ്റർ (29 കോടി) • തത്തമംഗലം 33 കെവി സബ്‌സ്റ്റേഷൻ (18.97 കോടി) • കൊഴിഞ്ഞാമ്പാറയിൽ സൗരോർജ നിലയം (12.5കോടി) • നറണി പാലം (10.38 കോടി) • മീനാക്ഷിപുരം ഐടിഐ (10 കോടി) • എക്സൈസ് കോംപ്ലക്സ് കെട്ടിടം (3.76 കോടി) • തത്തമംഗലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് (3.66 കോടി) • മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി (3 കോടി) • ചിറ്റൂർ പോലീസ് ക്വാർട്ടേഴ്സ് (3 കോടി)










0 comments