ഉയരെ, ഉശിരോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എ തുളസീദാസ്‌

Published on Dec 01, 2025, 12:00 AM | 1 min read

കൊല്ലങ്കോട്

പല്ലാവൂർ ത്രയങ്ങളായ ക്ഷേത്ര വാദ്യകലാകാരൻമാരിലൂടെയും പല്ലശന ഓണത്തല്ലിലൂടെയും പ്രശസ്‌തമായ നാട്‌. പല്ലശന, വണ്ടാഴി, മേലാർകോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്നു. എന്നും ഇടതുപക്ഷത്തെ നെഞ്ചേറ്റിയ പ്രദേശം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ വി രജനിയാണ്‌ വിജയിച്ചത്‌. നിരവധി വികസനങ്ങൾ നടപ്പാക്കി. വണ്ടാഴി പടിഞ്ഞാറെ ചെല്ലുപടി റോഡ് നവീകരണം (20 ലക്ഷം), രക്കിയംപാടം റോഡ് നവീകരണം (23.65 ലക്ഷം), മുടപ്പലൂർ എച്ച്എസ്എസ് കെട്ടിടം (40 ലക്ഷം), മേലാർകോട് ഇടക്കാട് ഉന്നതി സാംസ്കാരിക കേന്ദ്രം (40 ലക്ഷം), വണ്ടാഴി തെക്കേക്കാട് ഉന്നതി സമഗ്ര വികസനം (10ലക്ഷം), വണ്ടാഴി കിഴക്കേപറക്കൽ ഉന്നതി സമഗ്ര വികസനം (10ലക്ഷം), മേലാർകോട്‌ കാട്ട് തെരുവ് അഴുക്കുചാൽ (15 ലക്ഷം), ആമൂർ ഉന്നതി സമഗ്ര വികസനം (10ലക്ഷം), പാലമൊക്ക്–പുല്ലൻപാലം റോഡ് നവീകരണം (10ലക്ഷം), പല്ലശന ഒക്കണാംകോട് നീന്തൽക്കുളം (40 ലക്ഷം), പല്ലശന അണ്ണക്കോട് കല്ലൻപറമ്പ് റോഡ് നവീകരണം (20 ലക്ഷം), തെമ്പള്ളം ഉന്നതി സമഗ്ര വികസനം (20 ലക്ഷം), എലവഞ്ചേരി മൊടക്കോട് സാംസ്‌കാരിക നിലയം(20 ലക്ഷം), മേലാർക്കോട് മാങ്ങോട് സാംസ്കാരിക നിലയം (15ലക്ഷം), വണ്ടാഴി പാല ഉന്നതി സമഗ്ര വികസനം (10ലക്ഷം), മേലാർകോട് എംസിഎഫ് കെട്ടിടം (20 ലക്ഷം), എലവഞ്ചേരി ജിംനേഷ്യം (10ലക്ഷം), പല്ലശന വയോപാർക്ക് (10ലക്ഷം) എന്നിവ പ്രധാനം. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എന്നീ ചുമതല വഹിക്കുന്ന ടി എം ശശിയാണ് എൽഡിഎഫ് സ്ഥാനാർഥി. പി എൻ മുരളീധരൻ (യുഡിഎഫ്‌), കെ വി പ്രസന്നകുമാർ (ബിജെപി) എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home