ad
Deshabhimani

ഒഴിവുകൾ നികത്തണം; ലോക്കോ പൈലറ്റുമാർ ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2026, 01:14 AM | 1 min read

പാലക്കാട്‌

ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ്‌ അസോസിയേഷൻ ദക്ഷിണ റെയിൽവേ ഡിപ്പോകൾ കേന്ദ്രീകരിച്ച് ധർണ നടത്തി. ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റ് ഒഴിവുകൾ റെയിൽവേ റിക്രൂട്ടിങ്‌ ബോർഡ്‌ നിയമനങ്ങളിലൂടെയും ഇന്റർഡിവിഷൻ, ഇന്റർസോൺ സ്ഥലംമാറ്റങ്ങളിലൂടെയും നികത്തണമെന്നും, വഴിവിട്ട സ്ഥലംമാറ്റ നീക്കത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു ധർണ. ദക്ഷിണ റെയിൽവേയിൽ ആകെ വേണ്ട 5850 ലോക്കോ റണ്ണിങ് ജീവനക്കാരിൽ 4,450 ജീവനക്കാർ മാത്രമാണ് ഉള്ളത്. 1,440 ജീവനക്കാരുടെ ഒഴിവിൽ 463 പേരാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. 977 ഒഴിവുകൾ നികത്താനുണ്ട്. ഒഴിവുകൾ നികത്തുമ്പോൾ 65 ശതമാനം ജീവനക്കാരെ മറ്റ് ഡിവിഷനുകളിൽനിന്നും സോണുകളിൽനിന്നും അപേക്ഷപ്രകാരം സ്ഥലംമാറ്റത്തിലൂടെ നിയമിക്കണമെന്ന വ്യവസ്ഥ പാലിക്കണമെന്ന്‌ സമരക്കാർ ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷനുകീഴിലെ പാലക്കാട്‌ ഡിപ്പോയിൽ ഡിവിഷണൽ അസി. സെക്രട്ടറി ആർ ലൈജു, ഷൊർണൂരിൽ ഡിവിഷൻ വർക്കിങ് പ്രസിഡന്റ്‌ കെ കെ കേശവൻ, കോഴിക്കോട് സോണൽ ട്രഷറർ പി ജഗേശൻ, മംഗളൂരുവിൽ ഡിവിഷൻ വൈസ്‌ പ്രസിഡന്റ്‌ ജി അനീഷ്‌ എന്നിവർ ധർണ ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home