Deshabhimani

ചിറ്റൂർ – തത്തമംഗലം നഗരസഭയിലെ 24 –ാം വാർഡ്‌, ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ അത്തിപ്പൊറ്റ 
ഡിവിഷൻ എന്നിവ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു

പകിട്ടോടെ പാലക്കാട്

പല്ലശന ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടന് പല്ലാവൂർ ജങ്ഷനിൽ നൽകിയ 
സ്വീകരണത്തിൽ ആലത്തൂർ എംഎൽഎ ടി എം ശശി ആശ്ലേഷിക്കുന്നു

പല്ലശന ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുക്കുട്ടന് പല്ലാവൂർ ജങ്ഷനിൽ നൽകിയ 
സ്വീകരണത്തിൽ ആലത്തൂർ എംഎൽഎ ടി എം ശശി ആശ്ലേഷിക്കുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 12:43 AM | 1 min read

പാലക്കാട്‌

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലയിൽ എൽഡിഎഫ്‌ തരംഗം. ഏഴിൽ അഞ്ചിടത്ത്‌ എൽഡിഎഫ്‌ വെന്നിക്കൊടി പാറിച്ചു. രണ്ട്‌ സീറ്റ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തപ്പോൾ രണ്ടിടത്ത്‌ ഭൂരിപക്ഷവും ഉയർത്തി. ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ 24–ാം വാർഡ്‌, ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ എന്നിവയാണ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തത്‌. തത്തമംഗലത്ത്‌ സുമേഷ്‌ അച്യുതൻ എംഎൽഎയായതോടെ ഒഴിവുവന്ന സീറ്റിൽ എൽഡിഎഫിലെ വി തുളസീധരനും യുഡിഎഫിലെ കെ മധുവും 433 വോട്ട്‌ വീതം നേടി. നറുക്കെടുപ്പിലൂടെയാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ 501 വോട്ട്‌ നേടിയ യുഡിഎഫിന്‌ ഇത്തവണ 433 ആയി കുറഞ്ഞു. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷൻ 790 വോട്ടിനാണ്‌ എൽഡിഎഫിലെ രേഖ സന്തോഷ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തത്‌. കഴിഞ്ഞ തവണ 224 വോട്ടിനാണ്‌ യുഡിഎഫ്‌ ഇവിടെ ജയിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷൻ, മലന്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹേമാംബിക ഡിവിഷൻ എന്നിവിടങ്ങളിൽ എൽഡിഎഫ്‌ ഭ‍ൂരിപക്ഷം ഉയർത്തി. പല്ലശനയിൽ എൽഡിഎഫിലെ വി പൊന്നുക്കുട്ടന്റെ ഭൂരിപക്ഷം 10,596. കഴിഞ്ഞ തവണ 7085 വോട്ടായിരുന്ന ഭൂരിപക്ഷത്തിൽ 3511ന്റെ വർധന. ഹേമാംബിക ഡിവിഷനിൽ എൽഡിഎഫിലെ എം ത‍ൗഷിക 827 വോട്ടിനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ 699 വോട്ടായിരുന്നു എൽഡിഎഫ്‌ ഭൂരിപക്ഷം. കരിന്പ പഞ്ചായത്ത്‌ 13–ാം വാർഡ്‌ യുഡിഎഫ്‌ നിലനിർത്തി. ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലെ 13–ാം വാർഡ്‌ എൽഡിഎഫിന്‌ നഷ്‌ടമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home