ad
Deshabhimani

നേട്ടത്തിൻ മാറ്റും മാറാത്ത കാറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Dec 02, 2025, 12:00 AM | 1 min read

പാലക്കാട്‌

സമഗ്രവികസനത്തിന്റെ അഞ്ച്‌ വർഷം. ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സ‍ൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എൽഡിഎഫ്‌ ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക്‌ വീടൊരുക്കാൻ ലൈഫ്, പിഎംഎവൈ പദ്ധതികളിൽ എട്ടുകോടി രൂപ ചെലവിട്ടു. 690 വീടുകൾ പൂർത്തിയാക്കി. 712 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിൽ 207 എണ്ണം അവസാനഘട്ടത്തിലാണ്. ഏഴുകോടി ചെലവിട്ട്‌ ബ്ലോക്കിലെ 55 റോഡുകൾ നവീകരിച്ചു. യുവതയ്‌ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ– ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയിൽ 82 ലക്ഷം രൂപയ്ക്ക്‌ ഷെൽട്ടർഹോം നിർമിച്ചു. വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്‌പ്പ്‌, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. നിലവിലെ ഭരണസമിതിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണം. സംസ്ഥാന സർക്കാരിന്റെയും എ പ്രഭാകരൻ, കെ ശാന്തകുമാരി എന്നീ എംഎൽഎമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുമേറെ. മാലിന്യസംസ്കരണത്തിന്‌ ന‍ൂതന സംവിധാനം ഒരുക്കാൻ മങ്കരയിൽ ജില്ലാ– ബ്ലോക്ക്–ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി ആരംഭിക്കുന്ന ഡബിൾ ചേംബർ ഇൻസിനറേറ്റർ ഒരുക്കാൻ ഒന്നരക്കോടിയുടെ പദ്ധതി പുരോഗമിക്കുകയാണ്. പഞ്ചായത്ത്‌ തലത്തിൽ ജില്ലയിൽ ആദ്യത്തെ പദ്ധതിയാണിത്‌. വി സേതുമാധവൻ പ്രസിഡന്റും പി ആർ സുഷമ വൈസ് പ്രസിഡന്റുമായാണ്‌ നിലവിലെ ഭരണസമിതി.14 ഡിവിഷനുകളുണ്ടായിരുന്നത് പുനർവിഭജനശേഷം 15 ആയി.

നിലവിലെ കക്ഷിനില

എൽഡിഎഫ്‌–10

യുഡിഎഫ്‌–2

ബിജെപി–2



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home