Deshabhimani

വോട്ടെണ്ണൽ ഇന്ന്

ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ പൂർത്തിയായി

ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ടി എം ശശി 
എംഎൽഎ മുടപ്പല്ലൂർ ഗവ. ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പാലക്കാട്‌

ജില്ലയിലെ ഏഴ് തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒരു ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ, മൂന്ന്‌ ഗ്രാമപഞ്ചായത്ത്‌ വാർഡുകൾ, രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡുകൾ, ഒരു നഗരസഭാ വാർഡ്‌ എന്നിവിടങ്ങളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ടി എം ശശിയുടെ ഒഴിവിലേക്ക്‌ ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിലും ചിറ്റൂർ–തത്തമംഗലം നഗരസഭാ മുൻ ചെയർമാൻ സുമേഷ്‌ അച്യുതന്റെ ഒഴിവിലേക്ക്‌ 24–ാം (പരുത്തിക്കാവ്), പട്ടഞ്ചേരി പഞ്ചായത്ത്‌ ഒമ്പതാം വാർഡംഗം സുഷമ മോഹൻദാസ്(എൽഡിഎഫ്‌), മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹേമാംബിക ഡിവിഷനിലെ എൽ ഇന്ദിര(എൽഡിഎഫ്‌) എന്നിവർ അന്തരിച്ച ഒഴിവിലേക്കും ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ 13–ാം വാർഡംഗം സി സുജിത്(എൽഡിഎഫ്‌), ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അത്തിപ്പൊറ്റ ഡിവിഷൻ അംഗം കെ എം ഷമീറ(യുഡിഎഫ്‌), കരിന്പ 13–ാം വാർഡിൽ യൂസഫ്‌ പാലക്കൽ (യുഡിഎഫ്‌) എന്നിവർ രാജിവച്ച ഒഴിവിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. ഏഴ് മേഖലകളിലുമായി ആകെ 90,406 വോട്ടർമാരിൽ 52,202 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ശരാശരി പോളിങ്‌ 57.74 ശതമാനമാണ്‌. കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലാണ് ഏറ്റവും കൂടുതൽ പോളിങ്‌ രേഖപ്പെടുത്തിയത്. 1,174 വോട്ടർമാരിൽ 1,074 പേർ വോട്ട് ചെയ്തു. 91.48 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. 90.33 ശതമാനം പുരുഷന്മാർരും 92.56 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ പോളിങ്‌ രേഖപ്പെടുത്തിയത് മലമ്പുഴയിലാണ്. 8,835 വോട്ടർമാരിൽ 4,468 പേർ മാത്രമാണ് വോട്ട് ചെയ്തത്. 50.57 ശതമാനമാണ് പോളിങ്‌ നിരക്ക്. 51.59 ശതമാനം പുരുഷന്മാരും 49.66 ശതമാനം സ്ത്രീകളും വോട്ട്‌ ചെയ്തു. ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ 1,035 വോട്ടർമാരിൽ 894 പേർ (86.38 ശതമാനം) വോട്ട് ചെയ്തു. ശ്രീകൃഷ്ണപുരത്ത് 77.42 ശതമാനവും മണ്ണാർക്കാട് പരിധിയിൽ 74.37 ശതമാനവും ആലത്തൂരിൽ 61.49 ശതമാനവും നെന്മാറയിൽ 56.10 ശതമാനവുമാണ് പോളിങ്‌. ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home