ad
Deshabhimani

വായ്പാ തട്ടിപ്പ്​; 
പ്രതിക്ക് 6 വർഷം 
തടവും 
6 ലക്ഷം പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2025, 12:00 AM | 1 min read

പാലക്കാട്

സംസ്ഥാന ഭവന നിർമാണ ബോർഡിൽനിന്ന് ആൾമാറാട്ടം നടത്തി വായ്പാ തട്ടിപ്പ്​ നടത്തിയ പ്രതിക്ക് ആറ്​ വർഷം തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് എടത്തറ അഞ്ചാംമൈൽ കുറ്റിപ്പാല വീട്ടിൽ കെ ഐ അസീസി (50) നെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ കോടതി ശിക്ഷിച്ചത്. 1996ലാണ് കേസിനാസ്പദമായ സംഭവം. പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ വ്യാജ രേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും ബോർഡ്​ അധികൃതരെ തെറ്റിദ്ധരിപ്പിച്ച്​​ മൂന്ന്​ ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്താൽ ഇയാളുടെ സുഹൃത്തുക്കളെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് വേണ്ടി ഡിഡിപി കെ ഷീബ ഹാജരായി. എസ്​സിപിഒമാരായ കെ പി പ്രീജമോൾ, അനീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home