കൂറുമാറ്റ നിരോധന നിയമം
print edition കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കൂറുമാറ്റ നിരോധനനിയമം പരാമർശിക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ഷെഡ്യൂളിലെ വ്യവസ്ഥകൾ ദുർവ്യാഖ്യാനംചെയ്‌ത് രാഷ്‌ട്രീയ പാർടിയിൽനിന്ന് തെറ്റിപ്പിരിയുന്ന വിമത എംപിമാർ മറ്റ് പാർടികളിൽ ലയിക്കുന്നത് ചോദ്യം ചെയ്‌ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയെ സമീപിച്ചത്.
പത്താം ഷെഡ്യൂൾ സഭാംഗങ്ങൾ തമ്മിലുള്ള സംവിധാനത്തെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും നിയമം പാസാക്കിയത് പാർലമെന്റാണെന്നും ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കൂറുമാറ്റം മറികടക്കാൻ മറ്റ് രാഷ്‌ട്രീയ പാർടികളിൽ എംപിമാർ ലയിക്കുന്നത് സിബൽ ചൂണ്ടിക്കാട്ടി.










0 comments