print edition പ്രതിരോധശബ്‌ദമായി ക്യൂബൻ വിപ്ലവ വാർഷികാചരണം

ഹവാന: രാജ്യത്തെ വരിഞ്ഞുമുറുക്കുന്ന യുഎസ് ഭീകരതയ്‌ക്കെതിരായ പ്രതിരോധശബ്‌ദമായി ക്യൂബൻ വിപ്ലവാരംഭ വാർഷികം. ക്യൂബൻ വിപ്ലവത്തിന് തുടക്കം കുറിച്ച 1953 ജൂലൈ 26 ലെ മൊൻകാഡ ബാരക്സ് ആക്രമണത്തിന്റെ വാർഷികം വിപുലമായ പരിപാടികളോടെ പിനാൽ ഡെൽ റിയോ നഗരത്തിൽ ഞായറാഴ്‌ച ആചരിച്ചു.
ക്യൂബയെ ശ്വാസംമുട്ടിക്കുന്ന യുഎസ് ഉപരോധം നിന്ദ്യവും ക്രൂരവുമായ കുറ്റകൃത്യവുമാണെന്ന് പ്രസിഡന്റ് മിഗ്വേൽ ഡയാസ് കാനൽ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലെ എണ്ണ ഉപരോധമടക്കം ദുഷ്ടലാക്കോടെയുള്ളതാണ്.
അന്താരാഷ്ട്ര സമൂഹം ക്യൂബയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും. ഇത് തുടരാൻ അനുവദിച്ചാൽ മറ്റ് ഏത് രാജ്യത്തിനും ഇത് സംഭവിക്കാമെന്നും ഡയാസ് കാനൽ പറഞ്ഞു. ക്യൂബൻ വിപ്ലവനായകനും മുൻ പ്രസിഡന്റുമായ റൗൾ കാസ്‌ട്രോയുടെ സന്ദേശം ചടങ്ങിൽ പ്രസിഡന്റ് വായിച്ചു.










0 comments