Deshabhimani

ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം 16 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പാലക്കാട് പ്രസന്നലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടക്കും.16-ന് രാവിലെ 10ന്‌ സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലയിലെ എഴുത്തുകാരുടെ 15 പുസ്തകങ്ങൾ പ്രകാശിപ്പിക്കും. വൈകിട്ട്‌ 4.30ന്‌ സാംസ്കാരിക സെമിനാർ വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ‘അക്ഷരത്തിന്റെ പ്രതിരോധ സാധ്യതകൾ' വിഷയത്തിൽ അശോകൻ ചരുവിൽ പ്രഭാഷണം നടത്തും. തുടർന്ന്‌ ലൈബ്രറി പ്രവർത്തകർ അണിനിരക്കുന്ന ഏകപാത്ര നാടകങ്ങളും അരങ്ങേറും. 17-ന് രാവിലെ 10-ന് വൈലോപ്പിള്ളി കാവ്യോത്സവം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ 4.30ന്‌ ‘പറയാൻ ബാക്കിവെച്ചത്' പാലക്കാടൻ എഴുത്തുകാരുടെ സംവാദ സംഗമം മുൻമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 18-ന് രാവിലെ 10-ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളെ മുഹമ്മദ് മുഹസിൻ എംഎൽഎ ആദരിക്കും. വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. അറുപതിലധികം പ്രസാധകരുടെ പങ്കാളിത്തത്തോടെ നൂറിലധികം സ്റ്റാളുകളാണ് മേളയിൽ ഒരുക്കുന്നത്. മലയാളം പുസ്‌കതങ്ങൾക്ക്‌ 35 ശതമാനവും ഇംഗ്ലീഷ്‌ പുസ്‌തകങ്ങൾക്ക്‌ ഇരുപത്‌ ശതമാനവും വിലക്കിഴിവുണ്ടാകും. ആദ്യമായി തമിഴ്‌ കൃതികളുടെ സ്‌റ്റാളും സജ്ജീകരിച്ചിട്ടുണ്ടെന്ന്‌ സംഘാടകസമിതി ചെയർമാൻ എസ് ബി രാജു, ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം ഇ ചന്ദ്രബാബു, ജില്ലാ പ്രസിഡന്റ് ഡോ. സി പി ചിത്രഭാനു, സെക്രട്ടറി കെ എൻ സുകുമാരൻ, പാലക്കാട് താലൂക്ക് സെക്രട്ടറി വി രവീന്ദ്രൻ, ജില്ലാ ലൈബ്രറി ഓഫീസർ എ ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home