വെൽ-െഫയർ പാർടിയുമായി ധാരണ
സ്വതന്ത്രരായി മത്സരിക്കാൻ ലീഗ് നേതാക്കൾ

പാലക്കാട്
വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ധാരണയിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നേതാവും പാലക്കാട് നഗരസഭാ മുൻ വൈസ് ചെയർമാനുമായ ടി എ അബ്ദുള്‍ അസീസും മുൻ കൗൺസിലർമാരും സ്വതന്ത്രരായി മത്സരിക്കും. ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് മത്സരിക്കുകയെന്ന് അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്‌ടോബർ നാലിന് ലീഗ് ജില്ലാ ഓഫീസില്‍ വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന നേതൃത്വവുമായി നേതാക്കൾ ചര്‍ച്ച നടത്തി. ധാരണപ്രകാരം നഗരസഭയിലെ വെണ്ണക്കര സൗത്ത്, പൂളക്കാട് വാര്‍ഡുകളില്‍ ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെങ്കിലും വെൽഫെയർ സ്ഥാനാർഥികൾക്ക് വോട്ട് മറിച്ചുനൽകും. പകരം ലീഗ് മത്സരിക്കുന്ന മറ്റു വാർഡുകളിൽ വെൽഫെയർ പാർടിയുടെ വോട്ടുകൾ നൽകും. ലീഗ് മത്സരിക്കുന്ന പത്ത് വാർഡിലധികവും പേയ്‌മെന്റ് സീറ്റാണ്. ചടനാംകുറുശിയില്‍ നിലവിലുള്ള കമ്മിറ്റി അറിയാതെ പുതിയ കമ്മിറ്റി തട്ടിക്കൂട്ടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലീഗ് ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് അസീസ് പറഞ്ഞു. നഗരസഭാ മുന്‍വൈസ് ചെയര്‍മാനും മുനിസിപ്പാലിറ്റിയിലെ ലീഗ് മുന്‍ പ്രസിഡന്റുമായ കാജാഹുസൈന്‍, മുന്‍ കൗണ്‍സിലറും മുനിസിപ്പൽ കമ്മിറ്റി മുന്‍ ട്രഷററുമായ വി എ നാസര്‍, മണ്ഡലം വൈസ് പ്രസിഡന്റ് എസ് എം ഷൗക്കത്തലി, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം എം മുബീര്‍, മുനിസിപ്പല്‍ ശാഖാ ലീഗ് പ്രസിഡന്റ് അബൂബക്കര്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









0 comments