Deshabhimani

ബഹുജന കൂട്ടായ്‌മയുമായി എല്‍ഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2025, 12:00 AM | 1 min read

പാലക്കാട്

ഖത്തറിനെതിരെ ആക്രമണം നടത്തുന്നതിന് ഇസ്രയേലിന് അമേരിക്ക നല്‍കിയ പിന്തുണ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ് പാലക്കാട്‌ സ്‌റ്റേഡിയം ബസ്‌സ്‌റ്റാൻഡിന്‌ സമീപമുള്ള ഗ്രൗണ്ടില്‍ ‘ബഹുജന കൂട്ടായ്‌മ’ സംഘടിപ്പിച്ചു. കണ്‍വീനര്‍ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്‌ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം കെ ശാന്തകുമാരി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ പ്രഭാകരൻ, വി പൊന്നുക്കുട്ടൻ, പ്രജീഷ് പ്ലാക്കന്‍ (കേരള കോണ്‍ഗ്രസ് എം), എ രാമസ്വാമി, (എന്‍സിപി-എസ്), കെ ബഷീര്‍ (ആര്‍ജെഡി), പി വി ബഷീര്‍ (ഐഎന്‍എല്‍), യു ശ്രീകുമാര്‍ (കേരള കോണ്‍ഗ്രസ് സ്കറിയ), എസ്‌ വിശ്വനാഥന്‍ (കേരള കോണ്‍ഗ്രസ് ബി), ഉബൈദ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), സുനിൽ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ ഗോപിനാഥ്‌ (ജനതാദള്‍ എസ്) സ്വാഗതവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Secratariat Employees Asso Pinarayi Vijayan

02

print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്‌: പിണറായി വിജയൻ
Kerala PSC

04

print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ
deshabhimani section

Recommended

Deshabhimani
Home