എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥ
കാവലായ്, കണ്ടറിഞ്ഞ്

ജില്ലാ ആശുപത്രിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാകുന്ന പുതിയ ബ്ലോക്ക്
നിധിൻ ഇൗപ്പൻ
Published on Feb 13, 2026, 12:55 AM | 1 min read
പാലക്കാട്
ജനപ്രതിനിധി നാടുവിട്ട് ഒളിവിൽ പോയപ്പോഴും പാലക്കാടിനെ വികസന മുരടിപ്പിന് വിട്ടുകൊടുത്തില്ല എൽഡിഎഫ് സർക്കാർ. എംഎൽഎയുടെ പിടിപ്പുകേടിൽ പല പദ്ധതികളും അവതാളത്തിലായപ്പോൾ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ തുണയായി. ഗവ. മെഡിക്കൽ കോളേജിൽ 2,000 കോടി രൂപയുടെ വികസനം നടപ്പാക്കി. ജില്ലാ ആശുപത്രിയിൽ 140 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം മാർച്ച് ആദ്യവാരം ഉദ്ഘാടനംചെയ്യും. സിവിൽസ്‌റ്റേഷൻ റോഡ് സൗന്ദര്യവൽക്കരണം പൊതുമരാമത്ത് വകുപ്പ് (2.5 കോടി) പൂർത്തിയാക്കി.
പ്രധാന പദ്ധതികൾ
■ യാക്കര–- തങ്കം ആശുപത്രി റോഡ്, മമ്പറം–-തണ്ണീർപ്പന്തൽ റോഡ്, മെട്രോ നഗർ –- മാപ്പിളക്കാട് റോഡ്, കൽമണ്ഡപം –-കൽപ്പാത്തി റോഡ് വിവിധ റീച്ചുകളിലായി, സ്റ്റേഡിയം–- കൽവാക്കുളം ബൈപാസ് റോഡ് നിർമാണം (5 കോടി വീതം) ■ പിരായിരി –-മാത്തൂർ ജൽജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതി (84 കോടി) ■ കെഎസ്ആർടിസി –-വിത്തുണി ബൈപാസ് (6 കോടി), കുഴൽമന്ദം –- മങ്കര റോഡ് (4 കോടി), കല്ലേക്കാട് –- കൊടുന്തിരപ്പുള്ളി റോഡ് (1.5 കോടി) ■ കണ്ണാടി മിനി സ്റ്റേഡിയം(5 കോടി) പ്രഖ്യാപിച്ചു ■ പിരായിരി പഞ്ചായത്ത് മിനി സ്റ്റേഡിയം(5 കോടി), കോട്ടമൈതാനം സൗന്ദര്യവൽക്കരണം (5കോടി), വെണ്ണക്കര ഹൈസ്കൂളിലെ കെട്ടിട നിർമാണം(1 കോടി) എന്നിവ പ്രഖ്യാപിച്ചു ■ പറക്കുന്നം എൽപി സ്കൂൾ കെട്ടിടം നിർമിക്കും (1.5 കോടി) ■ ഡിപിഒ- ചടനാംകുറുശി റോഡ് നവീകരണം (2.5 കോടി)










0 comments