ad
Deshabhimani

കർഷകർക്ക്‌ കൈത്താങ്ങായി മൂലത്തറ റെഗുലേറ്റർ 
നവീകരിച്ചത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തി.

ജീവജലം

മൂലത്തറ റെഗുലേറ്റർ

മൂലത്തറ റെഗുലേറ്റർ

avatar
എസ്‌ സുധീഷ്‌

Published on Mar 19, 2026, 12:00 AM | 1 min read

വെള്ളമില്ലാത്ത അക്കാലം

ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർക്ക്‌ 2016നുമുന്പുള്ള ദുരിതനാളുകൾ ഓർമയിലുണ്ട്‌. നെൽകൃഷി ഉണങ്ങാത്ത ഒരുവർഷംപോലുമില്ലായിരുന്നു. 1972-ൽ നിർമിച്ച മൂലത്തറ റെഗുലേറ്റർ 2009 നവംബറിലാണ്‌ തകർന്നത്‌. പുനർനിർമാണ നടപടി പുരോഗമിക്കുന്നതിനിടെ യുഡിഎഫ്‌ അധികാരത്തിലെത്തി. 2016വരെ യുഡിഎഫ് സർക്കാരോ ചിറ്റൂരിലെ കോൺഗ്രസ്‌ എംഎൽഎയോ ഒന്നുംചെയ്‌തില്ല. ആളിയാറിൽനിന്നുള്ള ജലവിതരണം താളംതെറ്റി. വലതുകര കനാൽവഴി വെള്ളം നൽകാതെ കൃഷിക്കാരെ പ്രയാസത്തിലാക്കി. നിയന്ത്രണമില്ലാത്ത ഉപയോഗംമൂലം ഭൂഗർഭ ജലവിതാനം 1500 അടിവരെ താഴ്‌ന്നു.

സമൃദ്ധിയിലേക്ക്‌

നെല്ലറയായ ചിറ്റൂരിന്റെ 
കാർഷികമേഖലയെ നിലനിർത്തുന്ന മൂലത്തറ റെഗുലേറ്റർ 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ചു. ചിറ്റൂർ എംഎൽഎ 
കെ കൃഷ്ണൻകുട്ടി പ്രത്യേക 
താൽപ്പര്യമെടുത്ത്‌ പ്രവൃത്തി വേഗത്തിലാക്കി. ആളിയാറിൽനിന്നുള്ള വെള്ളം മൂലത്തറ റെഗുലേറ്ററിൽ എത്തിച്ച്‌ കൃഷിക്കായി ഇടത്‌, വലതുകര കനാൽ വഴി തിരിച്ചുവിടുന്നതും ബാക്കി വെള്ളം ചിറ്റൂർ 
പുഴയിലേക്ക് ക്രമീകരിക്കുന്നതും റെഗുലേറ്ററിൽനിന്നാണ്‌.

മാറ്റം ഒഴുകിയതിങ്ങനെ

പ്രയാസങ്ങൾ ഒഴിഞ്ഞ്‌ കാർഷികക്കുതിപ്പിലാണ്‌ കിഴക്കൻമേഖല. 63.94 കോടി ചെലവിട്ടാണ്‌ റെഗുലേറ്റർ നവീകരിച്ചത്. നിലവിലുള്ള നിർമിതി പുതുക്കി. അധിക വെന്റ്‌വേയുടെ നിർമാണം, ഇടതുകര കനാലിന്റെ പുനഃക്രമീകരണം, റെഗുലേറ്ററിലേക്കുള്ള പാതയുടെ നവീകരണം, പരിസരത്ത് ചുറ്റുമതിൽ, അതിർത്തി വേലികെട്ടി സംരക്ഷിക്കൽ, ഡാം ഏരിയ സർവേ നടത്തി അതിർത്തി നിർണയം, നിലവിലുള്ള ഷട്ടറുകളുടെ സാങ്കേതിക പ്രവൃത്തി എന്നിവ പൂർത്തിയാക്കി. തുടർച്ചയായ പ്രളയം, കോവിഡ്‌ പ്രതിസന്ധി എന്നിവയെ മറികടന്നാണ്‌ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയുൾപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home