സ്ഥാനാര്‍ഥിക്കൊപ്പം
നന്മ തുടരാൻ നെന്മാറ

നെന്മാറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ പ്രേമൻ പല്ലശനയില്‍ വോട്ടർമാരോട് സംസാരിക്കുന്നു
എ തുളസീദാസ്
Published on Apr 01, 2026, 12:21 AM | 1 min read
കൊല്ലങ്കോട്
നാടിന്റെ നന്മകൾ തുടരാൻ എൽഡിഎഫ് തന്നെ വേണമെന്ന അഭിപ്രായമാണെങ്ങും. നെന്മാറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ പ്രേമനെ നാട് വരവേൽക്കുന്നത് ഉത്സപ്രതീതിയിലാണ്. കേരളത്തിലെ വിദ്യാഭ്യാസനിലവാരം അന്തർദേശീയ നിലവാരത്തിലേക്കുയർത്തിയ എൽഡിഎഫ് തുടരണമെന്ന് പല്ലശന വിഎംഎച്ച്എസിലെ മദർ പിടിഎ പ്രസിഡന്റ് എം റിഷാന പറഞ്ഞു. പല്ലശനയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയതായിരുന്നു. വേനൽ അവധിക്കുമുമ്പേ പാഠപുസ്തകം എത്തിക്കൽ, ഹൈടെക് ക്ലാസ് മുറികൾ, ഷീ ടോയ്‌ലറ്റ് ഉൾപ്പെടെ ആധുനിക ശുചിമുറികൾ, സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ, ശുദ്ധജലം, ഫർണിച്ചറുകൾ, ഉച്ചഭക്ഷണം, പ്രഭാത ഭക്ഷണം, പോഷകാഹാരങ്ങൾ, പഠനോപകരണങ്ങൾ, സൈക്കിൾ, ലാപ്‌ടോപ്, യൂണിഫോം, ഉന്നത പഠനത്തിന് സാമ്പത്തിക സഹായം, പഠന മുറികൾ ഇനിയെന്തുവേണം മക്കൾക്ക്. ആവശ്യം പറഞ്ഞാൽ നടപ്പാക്കുന്ന സർക്കാർ മതി നമുക്കെന്നും എം റിഷാന പറഞ്ഞു. പല്ലശന പഞ്ചായത്തിലെ പര്യടനം അമ്പാഴക്കോടുനിന്ന് തുടങ്ങി അണ്ണക്കോട് സമാപിച്ചു. വാദ്യഘോഷങ്ങൾ, വെടിക്കെട്ട്, കാർഷിക ഉൽപ്പന്നങ്ങളും പൂക്കളും സമ്മാനിക്കൽ എന്നിവയെല്ലാമായി ഉത്സവപ്രതീതിയായിരുന്നു ഓരോ കേന്ദ്രത്തിലും. പ്രാദേശിക, കാലിക വിഷയങ്ങളിൽ കെ പ്രേമന്റെ ഹ്രസ്വമായ പ്രസംഗവും വോട്ടർമാരിൽ ഒരാളായി മാറി വോട്ട് അഭ്യർഥനയും. ഓരോദിനം പിന്നിടുന്പോഴും സ്ഥാനാർഥിയുടെ സ്വീകാര്യത ഏറുകയാണ്. സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ രമാധരൻ, കെ ലക്ഷ്മണൻ, പി എസ് പ്രമീള, വി എം കൃഷ്ണൻ, ടി എ കൃഷ്ണൻകുട്ടി, പി ടി ഉണ്ണികൃഷ്ണൻ, എ കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. ബുധനാഴ്ച പറമ്പിക്കുളത്താണ് പര്യടനം.










0 comments