ad
Deshabhimani

വോട്ടുകവല

നമ്മടെ സർക്കാരാണിത്‌...

മാത്തൂർ വെമ്മ്രക്കോടിലെ പൊതുകിണറിനുസമീപം രാഷ്ട്രീയ ചർച്ച

മാത്തൂർ വെമ്മ്രക്കോടിലെ പൊതുകിണറിനുസമീപം രാഷ്ട്രീയ ചർച്ച

avatar
ആർ ജനാർദനൻ

Published on Mar 31, 2026, 12:24 AM | 1 min read

കുഴൽമന്ദം

"എന്നെപ്പോലെയുള്ളവർക്ക്‌ പെൻഷൻ തന്നത്‌ ഇ‍ൗ സർക്കാരാണ്‌, 35 കഴിഞ്ഞ പെണ്ണുങ്ങൾക്ക്‌ പെൻഷൻ തുടങ്ങിയത്‌ എൽഡിഎഫല്ലേ'. വെമ്മ്രക്കോടിലെ പൊതുകിണറിൽ വെള്ളം കോരുന്നതിനിടെ ദേവിയിത്‌ പറയുമ്പോഴാണ്‌ പ്രീതയും ഗീതയും അങ്ങോട്ടെത്തിയത്‌. അതോടെ മൂന്നുപേരുംകൂടെ തെരഞ്ഞെടുപ്പ്‌ വർത്തമാനമായി. നാട്ടിലെ ചായക്കടകളിലും പൊതുയിടങ്ങളിലും കിണറ്റിൻകരയിൽ നേരന്പോക്കിന്‌ വന്നവർക്കും തെരഞ്ഞെടുപ്പാണിപ്പോൾ ചർച്ച. കുടുംബശ്രീക്ക്‌ നൽകിവരുന്ന സർക്കാർ പിന്തുണയെക്കുറിച്ച്‌ ഗീത വാചാലയായപ്പോൾ രാധിക ഉണ്ണികൃഷ്ണനും ഇതേ അഭിപ്രായത്തിനൊപ്പംനിന്നു. അമ്മയെ വെള്ളം കോരുന്നതിൽ സഹായിക്കാനായെത്തിയ ആദർശ്‌ കോളേജ് വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ചാണ്‌ പറഞ്ഞത്‌. പാചകവാതക പ്രതിസന്ധിയും ഗ്യാസില്ലാതെ വിറകടുപ്പാക്കിയതും വിറകിന്‌ വില കൂടിയതുമെല്ലാം ഇവരുടെ ചർച്ചയിലെത്തി. എല്ലാവർക്കുമൊപ്പംനിന്ന സർക്കാരാണിതെന്നും പത്ത്‌ കൊല്ലംമുമ്പുള്ള കാര്യം ഓർക്കാൻകൂടി വയ്യെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. പാലക്കാട്‌ മണ്ഡലത്തിൽ ആരാ ജയിക്കേണ്ടതെന്ന ചോദ്യത്തിന്‌ ഇവർക്കെല്ലാം ഒരേ സ്വരം. ‘പാലക്കാട് മണ്ഡലം ഇക്കുറി മാറിചിന്തിക്കും. നാട്ടുകാരനായ എൽഡിഎഫ്‌ സ്ഥാനാർഥി എൻ എം ആർ റസാക്ക്‌ വിജയിക്കും’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home