തോലനൂർ ഗവ. കോളേജിന് കെട്ടിടം ഒരുങ്ങുന്ന സന്തോഷത്തിലാണ് വിദ്യാർഥികളും അധ്യാപകരും.
ക്യാമ്പസ് സ്‌റ്റോറി

തോലനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടത്തിന്റെ രൂപരേഖ
ആർ ജനാർദനൻ
Published on Mar 19, 2026, 12:00 AM | 1 min read

"കിടിലൻ ക്യാമ്പസ് എന്ന സ്വപ്‌നം യാഥാർഥ്യമാകുകയാണ്. ഞങ്ങളുടെ ബിരുദ കാലഘട്ടത്തിൽത്തന്നെ അവിടെ പഠിക്കാൻ കഴിയുമെന്നതിൽ സന്തോഷമേറെ. സ്വന്തമായി ക്യാമ്പസ് കെട്ടിടം ഇല്ലാത്തതിന്റെ പോരായ്‌മയിൽ വലയുകയാണ്. ചുരുങ്ങിയ കാലയളവിൽ കോളേജ് കെട്ടിടത്തിന് സ്ഥലം കണ്ടെത്താനും കെട്ടിടത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിലും പി പി സുമോദ് എംഎൽഎയും സംസ്ഥാന സർക്കാരും ഏറെ അഭിനന്ദനം അർഹിക്കുന്നു."
-ഭാഗ്യശ്രീ വിനോദ്, രണ്ടാംവർഷ ബിഎസ്‌സി ജ്യോഗ്രഫി വിദ്യാർഥിനി
കഥയിങ്ങനെ
കുത്തനൂർ ഒന്ന് വില്ലേജിലെ മുപ്പുഴ മാറോണിയിൽ 5.30 ഹെക്ടറിലാണ് ക്യാമ്പസ് ഒരുങ്ങുക. ആധുനിക രീതിയിലുള്ള നിർമിതിയാണ് വരാൻപോകുന്നതെന്നതിലും ആഹ്ലാദമേറെ. ഇത് പുതുതലമുറയ്ക്ക് ഏറെ പ്രയോജനംചെയ്യും. കഥയിങ്ങനെ തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് 2018ലാണ് തുടങ്ങുന്നത്. തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം. ബിഎസ്‌സി ജ്യോഗ്രഫി, ബിഎ ഇംഗ്ലീഷ്, ബികോം, എംഎസ്‌സി ജ്യോഗ്രഫി എന്നീ കോഴ്സുകളാണുള്ളത്. 300 വിദ്യാർഥികൾ പഠിക്കുന്നു. ബജറ്റിൽനിന്ന് അഞ്ചുകോടിയും നവകേരള സദസ്സ് ഫണ്ടിൽനിന്ന് അഞ്ചുകോടിയും കെട്ടിട നിർമാണത്തിന് അനുവദിച്ചു. പിഎം ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോസ്റ്റൽ ബ്ലോക്കിനും ഫർണിച്ചറിനുമായി ആറുകോടിയും അനുവദിച്ചു.










0 comments